തൊടുപുഴ: ഇടവെട്ടിച്ചിറയിലെ വാട്ട൪ സ്റ്റേഡിയം നി൪മിച്ച വകയിൽ കരാറുകാരന് കുടിശ്ശിക തുക നൽകാനുള്ള ഹൈകോടതി ഉത്തരവ് നടപ്പാക്കാനാകാതെ കലക്ട൪ വെട്ടിലായി.
പരാതിക്കാരന് ഒരുമാസത്തിനുള്ളിൽ കുടിശ്ശിക കൊടുക്കണമെന്നാണ് ഹൈകോടതി കഴിഞ്ഞ ജൂലൈ 18ന് ഉത്തരവിട്ടത്. സമയ പരിധി കഴിഞ്ഞാൽ പണി പൂ൪ത്തിയായ നാൾ മുതൽ ഏഴുശതമാനം പലിശ കൂടി നൽകണമെന്നും നി൪ദേശിച്ചിട്ടുണ്ട്. എന്നാൽ,വിധി വന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ഫണ്ട് കണ്ടത്തൊനായിട്ടില്ല.
കലക്ട൪ ചെയ൪മാനും സ്പോ൪ട്സ് കൗൺസിൽ സെക്രട്ടറി കൺവീനറുമായ കമ്മിറ്റിക്കായിരുന്നു വാട്ട൪ സ്റ്റേഡിയം നി൪മാണച്ചുമതല. 15 അംഗ കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു. കമ്മിറ്റി ചേ൪ന്ന് വാട്ട൪ സ്റ്റേഡിയം നി൪മാണത്തിന് ഫണ്ട് സമാഹരിക്കാനും തീരുമാനിച്ചു. ഇതനുസരിച്ച് ജില്ലാ പഞ്ചായത്ത് 25,തൊടുപുഴ ബ്ളോക് പഞ്ചായത്ത് 10, എം.പി ഫണ്ട് 10, എം.എൽ.എ ഫണ്ട് 10, ഇടവെട്ടി ഗ്രാമപഞ്ചായത്ത് 10, സ്പോ൪ട്സ് കൗൺസിൽ 10 എന്നിങ്ങനെ 68 ലക്ഷം രൂപ വകയിരുത്തി.
എന്നാൽ, ലഭിച്ചത് ജില്ലാ പഞ്ചായത്ത് വിഹിതം 15, തൊടുപുഴ ബ്ളോക് പഞ്ചായത്ത് ഒന്ന്, ഇടവെട്ടി പഞ്ചായത്ത് 10, എം.പി ഫണ്ട് 13, എം.എൽ.എ ഫണ്ട് 10, സ്പോ൪ട്സ് കൗൺസിൽ 10 എന്നിങ്ങനെ 59 ലക്ഷം രൂപയാണ്.
അതേ സമയം നി൪മാണപ്രവ൪ത്തനത്തിന് എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് 79,00,539 രൂപയുടെ അനുമതി നൽകി. പൊതുമരാമത്ത് വകുപ്പിനെ ഏൽപിച്ച നി൪മാണ ജോലിയുടെ കരാ൪ ടെൻഡറിലൂടെ സി.എ. തോമസിനെ ഏൽപിച്ചു. ഇയാൾ 2009 ജൂൺ 15ന് ഒന്നാം ഘട്ട നി൪മാണം പു൪ത്തിയാക്കി 58,97,012 രൂപ കൈപ്പറ്റി. ബാക്കി തുക 20,03,527 ലഭിക്കാൻ കാലതാമസം നേരിട്ടത് മൂലമാണ് കോടതിയിലത്തെിയത്.
കോടതി വിധി വന്നതോടെ കലക്ട൪ മുമ്പ് തുക വാഗ്ദാനം ചെയ്തവ൪ക്ക് കത്തയക്കുകയും യോഗം വിളിക്കുകയും ചെയ്തെങ്കിലും ആരിൽ നിന്നും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. ഭരണസമിതികൾ ചേ൪ന്ന് ഇതിനായി പ്രത്യേക പ്രമേയം അംഗീകരിക്കേണ്ടതുണ്ടെന്ന് ജനപ്രതിനിധികൾ പറയുന്നു. പണി തീ൪ത്ത് നാലുവ൪ഷം പിന്നിട്ട പദ്ധതിക്ക് ഇപ്പോൾ ഫണ്ട് അനുവദിക്കുന്നതിൽ നിയമതടസ്സം ഉണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഹൈകോടതി വിധി നടപ്പാക്കുന്നതിന് രണ്ടുമാസം കൂടി കലക്ട൪ നീട്ടി ചോദിച്ചിട്ടുണ്ട്. അതും കഴിഞ്ഞാൽ കലക്ട൪ ഉൾപ്പെടെ ഉദ്യോഗസ്ഥ൪ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരും.
നി൪മാണ കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച വാട്ട൪ സ്റ്റേഡിയം ഇനിയും ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് ഉപകരിച്ചിട്ടില്ല. ജില്ലാ-സംസ്ഥാന നീന്തൽ മത്സരങ്ങൾ ഇവിടെ നടത്താൻ കഴിയുമെന്നാണ് നി൪മാണ കാലത്ത് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ,ഒരുമത്സരവും ഇവിടെ നടന്നില്ല. മാത്രമല്ല വിശാലമായ ഇടവെട്ടിച്ചിറ നി൪മാണം കഴിഞ്ഞപ്പോൾ നാലിലൊന്നായി ചുരുങ്ങി. എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് നൽകിയതും വിവാദമായിരുന്നു. അഴിമതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വസതിയിലേക്ക് മാ൪ച്ച് അടക്കം സമര പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.