സീറോ ലാന്‍ഡ്ലെസ് പദ്ധതിക്ക് അനുവദിച്ച പുറമ്പോക്കുചിറ അളക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

അടൂ൪: സീറോ ലാൻഡ് ലെസ് പദ്ധതി പ്രകാരം ഭൂരഹിത൪ക്ക് അനുവദിച്ച പുറമ്പോക്കുചിറ അളന്ന് കല്ലിടുന്നത് നാട്ടുകാ൪ തടഞ്ഞു. ശനിയാഴ്ച രാവിലെ 11ന് വില്ളേജ് ഓഫിസറും സ൪വേയറുമാരും ചേ൪ന്ന് വസ്തു അളന്ന്  വേ൪തിരിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാ൪ പ്രതിഷേധവുമായി രംഗത്തത്തെിയത്. 
കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മണ്ണടി ഉടയാൻകുളം ഭാഗത്തെ ബ്ളോക് 15ൽ 470/10സ൪വേ നമ്പറിൽപ്പെട്ട 66 സെൻറ് സ്ഥലമാണ് ഭൂഹിതരായ 22 കുടുംബത്തിന്   മൂന്ന് സെൻറ് വീതം നൽകുന്നതിന് അളന്ന് തിട്ടപ്പെടുത്താൻ തുടങ്ങിയത്. പദ്ധതി പ്രകാരം അപേക്ഷിച്ചവരിൽനിന്ന് ഭൂരഹിതരായ 125 പേരെ കണ്ടത്തെുകയും അവരിൽ നിന്ന് നറുക്കിട്ട് 22 കുടുംബത്തെ കണ്ടത്തെുകയുമായിരുന്നു. റവന്യൂ രേഖകളിൽ പുറമ്പോക്കുചിറ എന്നു രേഖപ്പെടുത്തിയ സ്ഥലം ക്രമരഹിതമായി ഭൂരഹിത൪ക്ക് പതിച്ചുനൽകുകയാണെന്നും വെള്ളം കെട്ടിക്കിടക്കുന്ന വാസയോഗ്യമല്ലാത്ത വസ്തുവാണ് സ൪ക്കാ൪ അനുവദിച്ചതെന്നും നാട്ടുകാ൪ പറഞ്ഞു. പരിസ്ഥിതി പ്രവ൪ത്തകനും സമീപവാസിയുമായ അവിനാഷ് പള്ളീനഴികത്ത്, ഏനാത്ത് അരൂ൪ പുത്തൻവീട്ടിൽ സ്വ൪ണി ദാനിയേൽ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാ൪ സംഘടിച്ച് പ്രതിഷേധിച്ചത്.
സംഭവമറിഞ്ഞ് ഏനാത്ത്  പൊലീസത്തെി നാട്ടുകാരുമായി ച൪ച്ച നടത്തി. നാട്ടുകാ൪ കടുത്ത നിലപാടെടുത്തതോടെ വില്ളേജ് ഓഫിസ൪ തഹസിൽദാറെയും റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. 
അവരുടെ നി൪ദേശത്തെ തുട൪ന്ന് എന്തു പ്രശ്നമുണ്ടായാലും സ൪ക്കാ൪ ഉത്തരവുപ്രകാരം വസ്തു അളന്നുതിരിച്ച് കല്ലിടുമെന്ന് വില്ളേജ് ഓഫിസ൪ കടുത്ത നിലപാടെടുത്തത് ത൪ക്കത്തിനും സംഘ൪ഷാവസ്ഥക്കുമിടയാക്കി. തുട൪ന്ന് അടൂ൪ സി.ഐ ടി. മനോജ് സ്ഥലത്തത്തെി നാട്ടുകാരുമായി ച൪ച്ച നടത്തിയതിനെ തുട൪ന്ന്് ഉച്ചക്ക് രണ്ടിന് വസ്തു അളന്ന് തിട്ടപ്പെടുത്തി കല്ലിടാൻ ആരംഭിച്ചു.  
കടുത്ത വേനൽക്കാലത്ത് സമീപത്ത് കുടിവെള്ളക്ഷാമം ഉണ്ടാകുമ്പോൾ ഈ ചിറയിലെ ഉറവ മൂലം കിണറുകളിൽ വെള്ളം വറ്റാറില്ളെന്ന് സമീപവാസികൾ പറഞ്ഞു. ഇവിടെ ഒഴുകിയത്തെുന്ന വെള്ളം മണ്ണടി മണക്കണ്ടം ഏലാ, താഴത്ത് ഏലാകളിലാണ് എത്തുന്നത്. 
ഇത് കൃഷിക്ക് ഏറെ സഹായകരമായിരുന്നുവെന്ന് നാട്ടുകാ൪ പറഞ്ഞു. സംസ്ഥാന നീ൪ത്തട തണ്ണീ൪ത്തട സംരക്ഷണ നിയമപ്രകാരം ചിറയെ സംരക്ഷിക്കണമെന്നും കുടിവെള്ളത്തിനും റേഷൻ ഏ൪പ്പെടുത്താൻ പോകുന്ന ഈ കാലഘട്ടത്തിൽ നിലവിലുള്ള കുളങ്ങളും നീ൪ച്ചാലുകളും നികത്തുന്നത് തടയണമെന്നും നാട്ടുകാ൪ ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.