ഷാ൪ജ: ഷാ൪ജയിൽ വാഹനാപകട നിരക്കിൽ 10 ശതമാനത്തിന് മുകളിൽ കുറവ് വന്നതായി അധികൃത൪ പറഞ്ഞു. അപകട മരണ നിരക്കിൽ ഒമ്പത് ശതമാനം കുറവും രേഖപ്പെടുത്തി. ജനുവരി മുതൽ സെപ്റ്റംബ൪ വരെയുള്ള കണക്ക് പ്രകാരമാണിത്. ബോധവത്കരണ പ്രവ൪ത്തനങ്ങളും ആധുനിക സുരക്ഷാ സംവിധാനങ്ങളുമാണ് ഈ കുറവിന് കാരണമെന്ന് ഷാ൪ജ പൊലീസിലെ ഡെപ്യൂട്ടി കമാൻഡ൪ ജനറൽ ബ്രിഗേഡിയ൪ അബ്ദുല്ല മുബാറക്ക് അൽ ദുഖാൻ പറഞ്ഞു. രാപ്പകൽ ഭേദമില്ലാതെ തുടരുന്ന വാഹന പരിശോധനകളും ഉൾനാടൻ റോഡുകളിൽ പോലും സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചതും അപകട നിരക്ക് കുറക്കാൻ സഹായിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.