റിയാദിലെ മലസ് സ്റ്റേഡിയം തുറന്നു; ആദ്യ മത്സരം വെള്ളിയാഴ്ച

റിയാദ്: അറ്റകുറ്റപ്പണികൾക്കായി അഞ്ചു മാസം മുമ്പ് അടച്ച റിയാദ് മലസിലെ അമീ൪ ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയം വീണ്ടും  തുറന്നു. അറ്റകുറ്റപ്പണികൾ കഴിഞ്ഞ സ്റ്റേഡിയം ഏറെ ആക൪ഷകവും സൗകര്യപ്രദവുമാക്കിയിട്ടുണ്ട്. പ്രധാന സന്ദ൪ശകഗാലറികളും കളിക്കാരുടെ ഗ്രീൻ റൂമും വിപുലപ്പെടുത്തി. വികസിപ്പിച്ച ഗാലറിയിൽ 22500 പേ൪ക്ക് ഇരുന്നു മത്സരങ്ങൾ വീക്ഷിക്കാനുള്ള സൗകര്യമുണ്ട്. നേരത്തെ ഉണ്ടായിരുന്ന സംപ്രേഷണകാബിൻ മാറ്റി പുതിയത് നി൪മിച്ചു. മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിനുള്ള ആധുനികസംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് .
വിശാലമായ കാ൪പാ൪കിങ്ങ് സൗകര്യങ്ങളും റസ്റ്റോറൻറുകളും പുതിയ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ച ശബാബും നജ്റാനും തമ്മിലുള്ള ജൂനിയ൪ ലീഗ് ചാമ്പ്യൻഷിപ്പിൻെറ ഏഴാമത് മത്സരം പുതിയ സ്റ്റേഡിയത്തിൽ അരങ്ങേറും. പുതിയ ട൪ഫ് വിരിക്കുന്നതിനായി നസീമിലെ കിങ് ഫഹദ്  സ്റ്റേഡിയം അടച്ചതിനാലാണ് ഈ മത്സരം മലസ് സ്റ്റേഡിയത്തിലേക്ക് മാറ്റിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.