ശക്തമായ കാറ്റും മഴയും: ദൈദില്‍ വ്യാപക നാശനഷ്ടം

ദൈദ്: ശക്തമായ ഇടിയും കാറ്റോടും കൂടിയുള്ള മഴ ദൈദ് പ്രദേശത്ത് നാശം വിതച്ചു. ഞായറാഴ്ച ഉച്ചക്ക് ശേഷം രണ്ടര മണിയോട് കൂടി ശക്തമായ പൊടിക്കാറ്റും അടിച്ചുവീശി. കാറ്റിൽ ദൈദിൻെറ വിവിധ ഭാഗങ്ങളിൽ വ്യാപകമായി നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം. ദൈദ് വലിയ പള്ളിയുടെ പുതുതായി നി൪മാണത്തിലുള്ള മേഖലയിൽ പണി നടന്നുകൊണ്ടിരിക്കുന്ന തൂണുകൾ തക൪ന്ന് വീണു. ദൈദിൻെറ തന്നെ വലിയ കെട്ടിടങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ടി.വി ഏരിയലുകൾ ശക്തമായ കാറ്റിൽ തക൪ന്നുവീണു. ദൈദ് മുസബഹ് റൗണ്ട് എബൗട്ടിലേത് ഉൾപ്പെടെ പട്ടണത്തിൽ സ്ഥാപിച്ച നൂറുകണക്കിന് അലങ്കാരങ്ങളും കൊടികളും ശക്തമായ കാറ്റിൽ നശിച്ചുപോയി.
മിക്ക കടകളുടെ സൈൻ ബോ൪ഡുകൾ കാറ്റിൽ തക൪ന്നു. നാശനഷ്ടങ്ങളുടെ കണക്കുകൾ അറിവായിട്ടില്ല.
ബലിപെരുന്നാളിനോടനുബന്ധിച്ച് ദൈദ് പട്ടണത്തിൽ കൊടികളും മറ്റു തോരണങ്ങളും കൊണ്ട് മുനിസിപ്പാലിറ്റി അലങ്കരിച്ചിരിക്കുന്നു. അലങ്കാര വിളക്കുകളും വ്യാപകമായി നിലംപൊത്തി. വൻ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ദൈദ് കോ-ഓപറേറ്റീവ് സൊസൈറ്റിയും ദൈദ് മുനിസിപ്പാലിറ്റി, ദൈദ് പൊലീസ് സ്റ്റേഷൻ, ചേമ്പ൪ ഓഫ് കൊമേഴ്സ് എന്നീ വലിയ കെട്ടിടങ്ങളിലെ അലങ്കാരങ്ങളെല്ലാം തക൪ന്നുവീണു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.