ദോഹ: 2015ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂ൪ണമെൻറിൻെറ യോഗ്യത മൽസരത്തിൽ ഖത്ത൪ ടീം ഇന്ന് യമനുമായി ഏറ്റുമുട്ടും. വൈകുന്നേരം 7.30ന് ഗറാഫയിലെ താനി ബിൻ ജാസിം സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
കളിയുടെ സൗജന്യ പാസുകൾ ക്വാളിറ്റി ഹൈപ്പ൪മാ൪ക്കറ്റ്, ക്വാളിറ്റി സെൻറ൪, വണ്ട൪ലാൻറ് ഹൈപ്പ൪മാ൪ക്കറ്റ്, അലി ഇൻറ൪നാഷണൽ ഡ്രേഡിങിൻെറ ഔ്ലെറ്റുകൾ എന്നിവിടങ്ങളിൽ ബന്ധപ്പെടണമെന്ന് ഖത്ത൪ ഇന്ത്യൻ ഫുട്ബാൾ ഫോറം (ഖ്വിഫ്) പ്രസിഡൻറ് ശംസുദ്ധീൻ ഒളകരയും വൈസ്പ്രസിഡൻറ് മുഹമ്മദ് ഈസയും അറിയിച്ചു. മൽസരം തുടങ്ങുന്നതിന് 30 മിനുട്ട് മുമ്പേ തന്നെ സ്റ്റേഡിയത്തിൽ എത്തണമെന്ന് സംഘാടകരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.