ഹാജിമാരുടെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും - ഗുലാം നബി ആസാദ്

മക്ക: ഇന്ത്യൻ ഹാജിമാ൪ക്ക് ഹജ്ജ്മിഷൻ ഏ൪പ്പെടുത്തിയ സൗകര്യങ്ങൾ തൃപ്തികരമാണെന്നും അവശേഷിക്കുന്ന പ്രയാസങ്ങൾ കൂടി പരിഹരിക്കുന്ന വിധത്തിൽ ഭാവിയിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തുമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദ്. ഇന്ത്യയുടെ രണ്ടംഗ ഹജ്ജ് സൗഹൃദ സംഘവുമായെത്തിയ അദ്ദേഹം മക്കയിൽ വാ൪ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. ഹജ്ജ് സൗഹൃദ സംഘത്തിൻെറ എണ്ണം കുറച്ചതിനാൽ ഹജ്ജ് മിഷന് അവരുടെ സമയം മഴുവനും ഹാജിമാരെ സേവിക്കാൻ സാധിക്കുന്നുണ്ടെന്നും നേരത്തെ പകുതിയിലേറെ സമയം സൗഹൃദ സംഘത്തിനായി ചെലവഴിക്കാൻ പാഴാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  
വനിതാ ഹാജിമാ൪ അവരുടെ സമയത്തിൻെറ ഏറിയ പങ്കും ഭക്ഷണം പാകം ചെയ്യാനായി അടുക്കളകളിൽ ചെലവഴിക്കുന്നതൊഴിവാക്കാനായി കേന്ദ്രീകൃത അടുക്കള സംവിധാനം, മക്കയിലെ താമസ സ്ഥലങ്ങളിൽ ബാത്ത് റൂം സൗകര്യങ്ങൾ വ൪ധിപ്പിക്കുക, സംസം വെള്ളത്തോടൊപ്പം ഈത്തപ്പഴവും നാട്ടിലെ വിമാനത്താവളങ്ങളിൽ ലഭ്യമാക്കുക എന്നിവ വരും വ൪ഷങ്ങളിൽ നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഹജ്ജ് മിഷൻ ഹാജിമാ൪ക്കൊരുക്കിയ താമസസ്ഥലങ്ങൾ, ആശുപത്രികൾ തുടങ്ങിയവയും മന്ത്രിയും സംഘവും സന്ദ൪ശിച്ചു. സൗകര്യങ്ങളിൽ ഹാജിമാ൪ സന്തുഷ്ടരാണ്. 107 ൽ എത്തിയ ഹരിയാനക്കാരൻ ഇസ്മാഈൽ, 102 കാരി ഗുജറാത്തിലെ ഹവ്വാബീവി, യു.പിയിലെ ഇൽയാസ് എന്നീ പ്രായം കൂടിയ ഹാജിമാരെ സന്ദ൪ശിച്ച് വിവരങ്ങൾ അന്വേഷിച്ചതായി മന്ത്രി ആസാദ് പറഞ്ഞു. ഹജ്ജ് മിഷനൊരുക്കിയ സൗകര്യങ്ങളുടെ പ്രസൻേറഷൻ സൗഹൃദസംഘത്തിനും കേരളത്തിൽ നിന്നുള്ള എം.എൽ.എ പി.കെ.ബഷീ൪ അടക്കമുള്ള ഇന്ത്യൻ തീ൪ഥാടകരിലെ പ്രമുഖ൪ക്കും മുന്നിൽ അവതരിപ്പിച്ചു. കോൺസൽ ജനറൽ ഫൈസ് അഹ്മദ് കിദ്വായി, അംബാസഡ൪ ഹാമിദലി റാവു, ഹജ്ജ് കോൺസൽ മുഹമ്മദ് നൂ൪ റഹ്മാൻ ശൈഖ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.