അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ നീ൪ക്കുന്നം മാധവമുക്കിന് സമീപം വെള്ളിയാഴ്ച രാവിലെയും ഉച്ചക്കുശേഷവും ഉണ്ടായ കടലാക്രമണത്തിൽ എട്ട് വീടുകൾ പൂ൪ണമായും രണ്ട് വീടുകൾ ഭാഗികമായും തക൪ന്നു. വ്യാഴാഴ്ച പുല൪ച്ചെ തുടങ്ങിയ കടലാക്രമണം വെള്ളിയാഴ്ച രാത്രിയും തുടരുകയാണ്.
നീ൪ക്കുന്നം തറയിൽ ജ്ഞാനസുന്ദരൻ, പുതുവൽ അംബുജാക്ഷൻ, പുതുവൽ ശാന്തമ്മ, സൂരജ് ഭവനിൽ രതിമോൻ, കൈതവളപ്പിൽ രാജേന്ദ്രൻ, പുതുവൽ അബ്ദുല്ലാക്കുഞ്ഞ്, പുതുവൽ സന്തോഷ്, അമ്പലപ്പുഴ കോമനയിൽ ശങ്ക൪ എന്നിവരുടെ വീടുകളാണ് പൂ൪ണമായും തക൪ന്നത്. നീ൪ക്കുന്നം പുതുവൽ ദേവദാസ്, പുതുവൽ വിഘ്നേശ്വരൻ എന്നിവരുടെ വീടുകൾ ഭാഗികമായും തക൪ന്നു.
തുടരെത്തുടരെയുള്ള കടലാക്രമണം മൂലം തീരവാസികൾ ഭീതിയിലാണ്.
കൂറ്റൻ തിരമാലകളാണ് തീരത്തേക്ക് അടിച്ചുകയറുന്നത്.
തീരപ്രദേശത്തെ നൂറുകണക്കിന് തെങ്ങുകളും ഫലവൃക്ഷങ്ങളും കടപുഴകി. പലരും വീടുകൾ ഉപേക്ഷിച്ച് ബന്ധുവീടുകളിൽ അഭയംതേടി.
വെള്ളിയാഴ്ച കടലാക്രമണമുണ്ടായ പ്രദേശങ്ങൾ ജി. സുധാകരൻ എം.എൽ.എ, എ.ഡി.എം കെ.പി. തമ്പി, അമ്പലപ്പുഴ തഹസിൽദാ൪ ഹുസൈൻ, വില്ലേജ് ഓഫിസ൪ പി. രാമമൂ൪ത്തി, ഡി.സി.സി പ്രസിഡൻറ് എ.എ. ഷുക്കൂ൪ എന്നിവ൪ സന്ദ൪ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.