അസീസിയ്യയില്‍ വന്‍തിരക്ക്

മക്ക: ഹജ്ജിനു തൊട്ടു മുമ്പുള്ള വെള്ളിയാഴ്ചയായ ഇന്നലെ തീ൪ഥാടകരുടെ താമസസ്ഥലമായ അസീസിയ്യയിലും ഹറമിനു സമീപത്തും തെരുവുകളിൽ വൻതിരക്ക് അനുഭവപ്പെട്ടു. രാവിലെ മുതൽ തന്നെ ഹറമിലേക്കുള്ള തീ൪ഥാടകരുടെ പ്രവാഹത്തിൽ റോഡുകൾ നിറഞ്ഞിരുന്നു.
മദീന സന്ദ൪ശനത്തിനു തിരിച്ചിരുന്നവരും ആഭ്യന്തര ഹാജിമാരും മക്കയിലെത്തിയതോടെ ഹറം പരിസരത്തെയും വിവിധ താമസസ്ഥലങ്ങളിലെയും വിപണി ഉണ൪ന്നു. വഴിവാണിഭക്കാരും സജീവമായി രംഗത്തുണ്ട്.
ഇന്ത്യക്കാ൪ കേന്ദ്രീകരിച്ച അസീസിയ്യ അവധി ആരംഭിച്ചതോടെ കൂടുതൽ സജീവമായി. ഇന്നലെ മുതൽ ബലിപെരുന്നാളിൻെറ അവധി ദിനങ്ങൾ ആരംഭിച്ചതിനെ തുട൪ന്ന് വിവിധ സംഘടനകളുടെ കീഴിലുള്ള വളണ്ടിയ൪മാരും മക്കയിലേക്കു വന്നു തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ ഹാജിമാ൪ താമസിക്കുന്ന സ്ഥലങ്ങളിൽ ആഫ്രിക്കൻവനിതകളും സ്വദേശി പൗരൻമാരും തകൃതിയായ കച്ചവടത്തിനിറങ്ങി. ഇന്നലെ ഹാജിമാ൪ മക്കയിൽ ചെറിയ തോതിൽ ഷോപ്പിങ്ങിനുമിറങ്ങി. ഉത്തരേന്ത്യൻ ഹാജിമാ൪ തുണികളും മാലകളും തൊപ്പികളും പ്ളാസ്റ്റിക് കളിപ്പാട്ടങ്ങളുമെല്ലാം വാങ്ങിക്കൂട്ടുന്നുണ്ടായിരുന്നു. ഹാജിമാ൪ക്ക് ഭക്ഷണപ്പൊതികളുമായി നിരവധി സ്വദേശി പൗരന്മാരും രംഗത്തുണ്ടായിരുന്നു. മിനാ, അറഫ എന്നിവിടങ്ങളിലേക്കു പോകുന്ന വഴികൾ ട്രാഫിക് അധികൃത൪ കൈയടക്കി. ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ല.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.