അനുമതിപത്രമില്ലാതെ ഹജ്ജിനെത്തിയ 15000 പേരെ തിരിച്ചയച്ചു

മക്ക: അനുമതി പത്രമില്ലാതെ ഹജ്ജിന് പുറപ്പെട്ട 15000ഓളം തീ൪ഥാടകരെ മടക്കിയയച്ചതായും 63 വ്യാജസ്ഥാപനങ്ങളെ പിടികൂടിയതായും മക്ക ഗവ൪ണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീ൪ ഖാലിദ് അൽഫൈസൽ അറിയിച്ചു. അനധികൃത ഹജ്ജ് തീ൪ഥാടകരെ കടത്തുകയായിരുന്ന 55 പേരെ പിടികൂടിയിട്ടുണ്ട്. ഭരണകൂടം പുറപ്പെടുവിച്ച ഹജ്ജ് നി൪ദേശങ്ങൾ പാലിക്കാതെ പിടിയിലായവ൪ക്ക് തക്ക ശിക്ഷ നൽകുമെന്നു മക്ക ഗവ൪ണ൪ വ്യക്തമാക്കി. ഹജ്ജ് സുരക്ഷാക്രമീകരണങ്ങളും വിരലടയാളം രേഖപ്പെടുത്തുന്ന സംവിധാനവും മറ്റും അമീ൪ പരിശോധിച്ചു. മക്കയിലേക്കുളള പ്രവേശകവാടങ്ങളിലെ സുരക്ഷാക്രമീകരണങ്ങൾ അമീ൪ സന്ദ൪ശിച്ചു വിലയിരുത്തി.
അതിനിടെ, അനധികൃത ഹജ്ജ് തീ൪ഥാടകരെ പിടികൂടാനും ഹജ്ജ് കച്ചവടസംഘങ്ങളെ  കണ്ടെത്തുന്നതിനും പ്രത്യേക സേനാവിഭാഗത്തെ നിയോഗിച്ചു. ഹജ്ജ് സമാധാനപരവും നിയമവിധേയവുമാക്കുന്നതിൻെറ ഭാഗമായാണ് ശക്തമായ പരിശോധന. അനധികൃത കച്ചവടക്കാ൪ 2000 മുതൽ 3000 റിയാൽവരെയാണ് തീ൪ഥാടകരിൽനിന്ന് ഈടാക്കുന്നത്. മിനായിലത്തെിക്കാൻ വാഹനങ്ങൾക്ക് പ്രത്യേകസംഖ്യയും വാങ്ങുന്നുണ്ട്. നിയമം ലംഘിച്ച് പുറപ്പെടുന്നവരുടെ ഹജ്ജ് സാധൂകരിക്കപ്പെടുകയില്ലെന്ന് സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽഅസീസ് ബിൻ അബ്ദുല്ല ആലുശൈഖ് വ്യക്തമാക്കി. നിയമം പാലിക്കുക ഹജ്ജിൽ പ്രധാനമാണെന്നും ഇതു സംബന്ധമായ കൂടുതൽ ബോധവത്കരണ പരിപാടികൾ അനിവാര്യമാണെന്നും ആലു ശൈഖ് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.