സലാല: എൻജിൻ തകരാ൪ മൂലം കടലിൽ കുടുങ്ങിയ യെമൻ ¤േബാട്ടിനെ ഒമാൻ റോയൽ നേവിയുടെ (ആ൪.എൻ.ഒ) കപ്പലുകൾ രക്ഷപ്പെടുത്തി. ബോട്ടിൽ പത്ത് യെമനികളുണ്ടായിരുന്നു.
ദോഫാ൪ ഗവ൪ണറേറ്റിലെ അൽ ഹലാനിയാത് ദ്വീപുകളിൽനിന്ന് 120 നോട്ടിക്കൽ മൈൽ അകലെ കുടുങ്ങിയ ബോട്ടിനെ റോയൽ നേവിയുടെ അൽ മൻസൂ൪, മുസന്തം കപ്പലുകളാണ് രക്ഷപ്പെടുത്തിയത്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചാണ് അൽ മൻസൂ൪ കപ്പലിലെ ഉദ്യോഗസ്ഥ൪ ബോട്ട് ജീവനക്കാ൪ക്ക് സഹായഹസ്തം നീട്ടിയത്. മുസന്തം കപ്പൽ ആവശ്യമായ സാങ്കേതിക സഹായം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.