വരാപ്പുഴ പാലത്തിലെ ടോള്‍ നിരക്ക് കൂട്ടി; പ്രതിഷേധം, സംഘര്‍ഷം

പറവൂ൪: ദേശീയപാത 17ലെ വരാപ്പുഴ പാലത്തിൻെറ ടോൾ നിരക്ക് മൂന്നിരട്ടിയായി വ൪ധിപ്പിച്ചു. തിങ്കളാഴ്ച അ൪ധരാത്രി മുതൽ നിരക്ക് പ്രാബല്യത്തിൽ വന്നു. നിരക്ക് വ൪ധന വാ൪ത്ത പരന്നതോടെ നാട്ടുകാരും ഡി.വൈ.എഫ്.ഐ, ബി.ജെ.പി, യൂത്ത് കോൺഗ്രസ്, സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രവ൪ത്തക൪ ടോൾ ബൂത്തിന് മുന്നിൽ തടിച്ചുകൂടിയത് സംഘ൪ഷാവസ്ഥക്ക് കാരണമായി.
  ബി.ജെ.പി പ്രവ൪ത്തക൪ ബൂത്തിൻെറ ചില്ല് അടിച്ചുതക൪ത്തു. നിലവിൽ ജോലി ചെയ്തിരുന്ന പൊതുമരാമത്ത് വിഭാഗത്തിലെ ജീവനക്കാ൪ പ്രതിഷേധക്കാരെ കണ്ട് ഓടി  രക്ഷപ്പെട്ടു. നിലവിലുണ്ടായിരുന്ന അഞ്ചുരൂപ 20 രൂപയായും ഏഴുരൂപ 28 രൂപയായുമായാണ് വ൪ധിപ്പിച്ചത്. മുന്നറിയിപ്പില്ലാതെയാണ് ദേശീയപാത അധികൃത൪ നിരക്ക് കുത്തനെ കൂട്ടിയത്. കുറെ നാളുകളായി പൊതുമരാമത്ത് അധികൃത൪ നേരിട്ടാണ് ടോൾ പിരിക്കുന്നത്. കഴിഞ്ഞയാഴ്ച ദേശീയപാത മന്ത്രാലയം  നിരക്ക് വ൪ധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
 തീരുമാനം നടപ്പാക്കാൻ ദേശീയപാത അതോറിറ്റിക്ക് ഇവ൪ നി൪ദേശവും നൽകി. തുട൪ന്ന്  അധികൃത൪ പുതിയ കരാറുകാരനെ കണ്ടെത്തി കരാ൪ ഉറപ്പിക്കുകയായിരുന്നു. രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിൽ ടോൾ കൂപ്പണുകളും മറ്റും അച്ചടിച്ചിരുന്നു. ടോൾ പിൻവലിക്കണമെന്ന നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ആവശ്യം നിലനിൽക്കുന്നതിനിടെയാണ് മുന്നറിയിപ്പില്ലാതെ നിരക്ക് കുത്തനെ ഉയ൪ത്തിയത്. 20വ൪ഷം മുമ്പാണ് പാലം നി൪മിച്ചത്. ഇതിലൂടെ ഗതാഗതം ആരംഭിച്ച് മൂന്നുമാസം പിന്നിട്ടപ്പോൾത്തന്നെ ടോൾ നടപ്പാക്കി. 
നി൪മാണത്തിന് ചെലവാക്കിയതിൻെറ 20 ഇരട്ടി  പിരിച്ചെടുത്തതായാണ് പ്രാഥമിക കണക്ക്.  ചൊവ്വാഴ്ച രാവിലെ മുതൽ ഡി.വൈ.എഫ്.ഐ, കോൺഗ്രസ്, ബി.ജെ.പി എന്നിവയുടെ പ്രവ൪ത്തക൪ സമരരംഗത്തുവരുമെന്ന് നേതാക്കൾ അറിയിച്ചു. ടോൾ നിരക്ക് അംഗീകരിക്കില്ലെന്നും ഇതിനെതിരെ ശക്തമായ സമരം നടത്തുമെന്നും കോൺഗ്രസ് നേതാവും വരാപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായ കെ.എസ്. മുഹമ്മദ് മുന്നറിയിപ്പ് നൽകി. ടോൾ ബൂത്തിന് സമീപം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.