ജിദ്ദ: മക്കയിൽ വിശുദ്ധ ഹജ്ജിനെത്തുന്ന തീ൪ഥാടക൪ക്കുള്ള കൈപ്പുസ്തകമായി ‘ഗൾഫ് മാധ്യമം’ തയാറാക്കിയ ഹജ്ജ് ഗൈഡിൻെറ പ്രകാശനം ശറഫിയ്യ അൽഅബീ൪ മെഡിക്കൽ സെൻറ൪ ഓഡിറ്റോറിയത്തിൽ നടന്നു. അൽഅബീ൪ മെഡിക്കൽ ഗ്രൂപ് ചെയ൪മാൻ മുഹമ്മദ് ആലുങ്ങൽ ഒഡെപെക് ചെയ൪മാൻ കെ.പി മുഹമ്മദ് കുട്ടിക്ക് ആദ്യകോപ്പി നൽകി പ്രകാശനം നി൪വഹിച്ചു. ഹജ്ജിൻെറ വിശുദ്ധി നിലനി൪ത്തി വിശ്വാസികൾക്ക് കൂടുതൽ ഉപയുക്തമായ രീതിയിൽ തീ൪ഥാടനം മാറ്റിയെടുക്കാൻ ശ്രമിക്കണമെന്ന് ആലുങ്ങൽ മുഹമ്മദ് പറഞ്ഞു.
‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റ൪ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. വിശ്വമാനവികതയുടെ ചേതോഹരമായ പ്രതീകമാണ് ഹജ്ജ്. മുൻകഴിഞ്ഞ പ്രവാചകന്മാരുമായും അവരുടെ സമൂഹവുമായി ഏതു കാലത്തെയും ജീവിക്കുന്ന തലമുറകൾക്കുള്ള ബന്ധം വിളക്കിച്ചേ൪ക്കുന്ന പവിത്രമായ ആരാധനയാണത്. അതിൻെറ ചൈതന്യമുൾക്കൊണ്ട് നി൪വഹിക്കാൻ വിശ്വാസികളെ പ്രാപ്തമാക്കുന്നതിൻെറ ഭാഗമായാണ് ‘ഗൾഫ് മാധ്യമം’ ഹജ്ജ് ഗൈഡ് പ്രസിദ്ധീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസിയുടെ ജീവിതാഭിലാഷമായ ഹജ്ജിനെ വെറും കച്ചവടമാക്കി മാറ്റിയ ഇന്ത്യയിൽ നിഗൂഢകരങ്ങളിൽ നിന്ന് അതിനെ മോചിപ്പിക്കാൻ പൊതുതാൽപര്യഹരജിയിലൂടെ കോടതിയെ സമീപിക്കാൻ തയാറാവണമെന്ന് ഹംസ അബ്ബാസ് ആവശ്യപ്പെട്ടു. അൽഅബീ൪ സി.ഇ.ഒ ജാബി൪ വലിയകത്ത് പരിപാടിയിൽ സംബന്ധിച്ചു. അൽഅബീ൪ മീഡിയ മാനേജ൪ മുഹമ്മദ് ഇംറാൻ സ്വാഗതവും ‘ഗൾഫ് മാധ്യമം’ മാ൪ക്കറ്റിങ് മാനേജ൪ റാശിദ് ഖാൻ നന്ദിയും പറഞ്ഞു.
ഹജ്ജിൻെറ ചൈതന്യവും ചടങ്ങുകളും ഹ്രസ്വമായി വിവരിക്കുന്ന പ്രധാന ഫോൺ നമ്പറുകളും അത്യാവശ്യ പ്രാ൪ഥനകളും ഉൾപ്പെടുത്തിയ ‘ഗൾഫ് മാധ്യമം’ഗൈഡ് മക്കയിൽ ഹാജിമാ൪ക്ക് സൗജന്യമായി വിതരണം ചെയ്തു തുടങ്ങി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹജ്ജിനെത്തുന്നവ൪ക്ക് ഈ സ്നേഹോപഹാരം ലഭ്യമാക്കുമെന്ന് മാ൪ക്കറ്റിങ് മാനേജ൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.