പ്ളാറ്റ്ഫോമിന്‍െറ നീളക്കുറവ്; വലയുന്നത് സ്ത്രീകള്‍

കോട്ടയം: റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ളാറ്റ്ഫോമിൻെറ നീളക്കുറവ് മൂലം കഷ്ടത്തിലാകുന്നത് വനിത യാത്രക്കാ൪. കൂടുതൽ കമ്പാ൪ട്ടുമെൻറുകളുള്ള ട്രെയിനുകൾ എത്തുമ്പോൾ വനിത കമ്പാ൪ട്ട്മെൻറും തൊട്ടുമുന്നിലെ ജനറൽ കമ്പാ൪ട്ടുമെൻറും പ്ളാറ്റ്ഫോമിന് പുറത്താണ് നി൪ത്തുന്നത്. പാളത്തിനരികിൽനിന്ന് ട്രെയിനിലേക്ക് വലിഞ്ഞു കയറാനും ഇറങ്ങാനും കഷ്ടപ്പെടുകയാണ് ഇതിലെ യാത്രക്കാ൪.
കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നും മൂന്നും പ്ളാറ്റ്ഫോമുകളിൽ ട്രെയിൻ നി൪ത്തുമ്പോൾ ഈപ്രശ്നമില്ല. തെക്കുഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് മിക്കവാറും രണ്ടാമത്തെ പ്ളാറ്റ്ഫോമിൽ എത്തുന്നത്.
 ഈ ട്രെയിനുകളുടെ ഏറ്റവും പിന്നിലെ കമ്പാ൪ട്ടുമെൻറുകൾ പ്ളാറ്റ്ഫോമിന് പുറത്താകുന്നതോടെ വൃദ്ധരും സ്ത്രീകളും വലയുന്നു.
ചരക്കുകൾ കയറ്റുന്ന കമ്പാ൪ട്ടുമെൻറും ചിലപ്പോൾ പ്ളാറ്റ്ഫോമിന് പുറത്താകും.
ഇതോടെ തൊഴിലാളികൾ ചരക്കുകൾ തലച്ചുമടായി കൊണ്ടുവന്നുകയറ്റുകയാണ് പതിവ്. പകൽ സമയങ്ങളിൽ തിങ്ങിനിറഞ്ഞ് എത്തുന്ന ട്രെയിനുകളിൽ യാത്രചെയ്യുന്നവരാണ് ദുരിതത്തിലാകുന്നത്.വൃദ്ധരെയും കുഞ്ഞുങ്ങളെയും കൈപിടിച്ചും എടുത്തും കമ്പാ൪ട്മെൻറിലേക്ക് കയറാൻ ശ്രമിക്കുന്നത് പലപ്പോഴും അപകടകരമാണ്. പ്ളാറ്റ്ഫോമിൻെറ നീളം കൂട്ടുകയോ മൂന്നാമത്തെ പ്ളാറ്റ്ഫോമിലേക്ക് നീളമേറിയ ട്രെയിനുകൾ നി൪ത്തുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.