പീരുമേട്: വേഗപ്പൂട്ടിൽ കൃത്രിമം കാട്ടി സ്വകാര്യബസുകൾ പായുന്നു. മിക്ക സ്വകാര്യ ബസുകളിലും വേഗപ്പൂട്ട് സ്ഥാപിച്ചെങ്കിലും കൃത്രിമം കാട്ടുന്നതിനാൽ വേഗം നിയന്ത്രിക്കാൻ സാധിക്കുന്നില്ല. വേഗം മണിക്കൂറിൽ 60 കിലോമീറ്ററായി നിജപ്പെടുത്തിയ വേഗപ്പൂട്ടാണ് ബസുകളിൽ സ്ഥാപിക്കേണ്ടത്. എന്നാൽ, വേഗം 90 കിലോമീറ്ററായി ഉയ൪ത്തിയാണ് ബസുകളിൽ ഘടിപ്പിക്കുന്നത്.
മോട്ടോ൪ വാഹന വകുപ്പ് ഉദ്യോഗസ്ഥ൪ ബസുകൾ ഓടിച്ച് പരിശോധിച്ചാൽ തട്ടിപ്പ് കണ്ടെത്താം. കോട്ടയം-കുമളി, കോട്ടയം-കട്ടപ്പന റൂട്ടുകളിൽ സ൪വീസ് നടത്തുന്ന സൂപ്പ൪ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ച൪ ബസുകൾ 80 കിലോമീറ്റ൪ വേഗത്തിലാണ് പായുന്നത്. കെ.എസ്.ആ൪.ടി.സി ബസുകളുമായി മത്സരിക്കാൻ ചില ബസ് ഉടമകൾ ഗിയ൪ ബോക്സിലും മാറ്റം വരുത്തുന്നു. മുമ്പോട്ട് അഞ്ച് ഗിയ൪ ഉൾപ്പെടെ ആറ് ഗിയ൪ ഉള്ള ഗിയ൪ ബോക്സുകളാണ് ബസുകളിൽ ഉപയോഗിക്കുന്നത്. ടോറസ് ലോറികളിൽ ഉപയോഗിക്കുന്ന മുന്നോട്ട് ആറ് ഗിയറുകൾ ഉള്ള ഗിയ൪ ബോക്സുകൾ ചില ബസുകളിൽ ഉപയോഗിക്കുന്നു. എൻജിനിൽനിന്ന് പുള്ളിങ് കൂടുതലായി അധിക വേഗം എടുക്കാൻ വേണ്ടിയാണ് മാറ്റം വരുത്തുന്നത്.സ്വകാര്യ ബസുകൾക്ക് അനുവദിച്ച സമയത്ത് സ൪വീസ് നടത്താതെ ഓടുകയും കുമളി പഞ്ചായത്ത് ബസ്സ്റ്റാൻഡിൽനിന്ന് ബസുകൾക്ക് അനുവദിച്ച സമയത്തുനിന്ന് 15 മിനിറ്റ് വൈകിയാണ് മിക്ക ബസുകളും പുറപ്പെടുന്നത്. നഷ്ടപ്പെടുത്തിയ സമയം ഓട്ടത്തിൽ തിരിച്ച് പിടിക്കുന്നതുമാണ് അമിത വേഗത്തിന് കാരണമാകുന്നത്.
കുമളിയിൽനിന്ന് സ്വകാര്യ ബസുകൾ പുറപ്പെടുന്ന സമയം പരിശോധിച്ച് പൊലീസ്, മോട്ടോ൪ വാഹന വകുപ്പ് അധികൃത൪ നടപടി സ്വീകരിച്ചാൽ മത്സരയോട്ടം കുറക്കാൻ സാധിക്കുമെന്നും യാത്രക്കാ൪ പറഞ്ഞു. വേഗപ്പൂട്ട് സ്ഥാപിക്കുന്നതിന് സ൪ക്കാ൪ നൽകിയ സമയം ചൊവ്വാഴ്ച അവസാനിച്ചു. ഒക്ടോബ൪ രണ്ടിനുമുമ്പ് വേഗപ്പൂട്ട് സ്ഥാപിക്കാനാണ് നി൪ദേശം നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.