തൊഴിലാളികള്‍ ചൂഷണത്തിനിരയാവുന്നുവെന്ന ഗാര്‍ഡിയന്‍ വാര്‍ത്തക്കെതിരെ ഖത്തറില്‍ അമര്‍ഷം

ദോഹ: നേപ്പാളിൽ നിന്നുള്ള തൊഴിലാളികൾ ഖത്തറിൽ ചൂഷണത്തിന് വിധേയരാവുന്നുവെന്ന ബ്രിട്ടീഷ് പത്രം ഗാ൪ഡിയൻെറ വാ൪ത്തക്കെതിരെ ഖത്തരി പൗരൻമാ൪ക്കിടയിൽ അമ൪ഷം. ലോകകപ്പ് 2022ന് വേണ്ടിയുള്ള നി൪മാണ പ്രവ൪ത്തനങ്ങളുടെ മറവിൽ തൊഴിലാളികൾ ചൂഷണം ചെയ്യുപ്പെടുന്നതായും കൊല്ലപ്പെടുന്നതുമായുള്ള വാ൪ത്ത രാജ്യത്തിൻെറ പ്രതിഛായ മോശമാക്കുന്നതിനുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഗൂഢാലോചനയായാണ്് പല ഖത്തരി പൗരൻമാരും വിശേഷിപ്പിച്ചത്. ഒരുപ്രത്യേക വിഭാഗം തൊഴിലാളികളെ മാത്രം തെരഞ്ഞുപിടിച്ച് തയ്യാറാക്കിയ റിപ്പോ൪ട്ട് വളച്ചൊടിച്ചതും അതിശയാക്തി കല൪ന്നതുമാണെന്ന് ജനങ്ങൾ ആരോപിച്ചു.
ഖത്തറിൻെറ ലോകകപ്പ് ആതിഥേയത്വം ഇല്ലാതാക്കാൻ വേണ്ടിയുള്ള വ്യക്തമായ മാധ്യമ യുദ്ധമാണ് ഗാ൪ഡിയൻ വാ൪ത്തയെന്ന് ഒരു ഖത്തരി ട്വിറ്ററിൽ കുറിച്ചു. ലോകകപ്പുമായി ഒരു ബന്ധവുമില്ലാത്ത ലുസൈൽ സിറ്റി നി൪മാണ പദ്ധതി റിപോ൪ട്ടിൽ പരാമ൪ശിക്കപ്പെട്ടത് ഇതിൻെറ തെളിവാണെന്നായിരുന്നു ട്വിറ്ററിൽ മറ്റൊരാളുടെ കമൻറ്. തൊഴിലിടങ്ങളിലെ മരണം ഖത്തറിൽ മാത്രമുള്ള അസാധാരണ സംഭവമല്ലെന്നും ലോകത്ത് എല്ലായിടത്തും കാണപ്പെടുന്നതാണെന്നും ചില൪ അഭിപ്രായപ്പെട്ടു.
അതേസമയം ഗാ൪ഡിയൻ റിപ്പോ൪ട്ടിനെ ഭാഗികമായി പിന്തുണച്ചവരും സോഷ്യൽ നെറ്റ് വ൪ക്കിങ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടു. ജനങ്ങളുടെ ചെലവിൽ ലോകകപ്പ് സംഘടിപ്പിക്കുന്നത് അഭികാമ്യമല്ലെന്നായിരുന്നു ഇത്തരക്കാരുടെ നിലപാട്. ചില൪ കമ്പനികളെയാണ് കുറ്റപ്പെടുത്തിയത്. കടുത്ത ചൂടിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകാത്തത് എന്തുകൊണ്ടാണെന്ന്്  പ്രമുഖ ഖത്തരി വ്യവസായി അഹമ്മദ് അൽഖലഫ് ഗാ൪ഡിയൻ റിപോ൪ട്ട് വളച്ചൊടിച്ചതാണെന്ന് ചോദിച്ചു. ബ്രിട്ടനുമായി താരതമ്യം ചെയ്യുമ്പോൾ തൊഴിലിടങ്ങളിലെ അപകടങ്ങൾ കുറവ് ഖത്തറിലാണെന്ന് അദ്ദേഹം പറഞ്ഞു. ഫിഫയുടെ ലോകകപ്പ് സംബന്ധിച്ച സുപ്രധാന യോഗം അടുത്തയാഴ്ച നടക്കാനിരിക്കെയുള്ള റിപ്പോ൪ട്ടിനെ യാദൃശ്ചികമായി കാണാനാവില്ലെന്ന് മറ്റൊരു പൗരൻ എഴുതി.
കഴിഞ്ഞ ബുധനാഴ്ചയാണ് ഗാ൪ഡിയൻ ഇതുസംബന്ധിച്ച റിപ്പോ൪ട്ട് പ്രസിദ്ധീകരിച്ചത്. ഖത്തറിലെ നേപ്പാൾ എംബസിയിൽ നിന്ന് ലഭിച്ച തൊഴിലാളികളുടെ മരണവിവരങ്ങളടങ്ങിയ റിപ്പോ൪ട്ട് ഉദ്ധരിച്ചായിരുന്നു ഗാ൪ഡിയൻെറ റിപോ൪ട്ട്. അതേസമയം ഗാ൪ഡിയൻ റിപോ൪ട്ടിലെ വെളിപ്പെടുത്തലുകൾ ഖത്ത൪ അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം ലോകകപ്പ് സംഘാടക സമിതി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഗാ൪ഡിയനിലെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്നും ലോകകപ്പ് നി൪മാണ പ്രവ൪ത്തനങ്ങളിൽ പങ്കാളികളാവുന്ന തൊഴിലാളികളുടെ ആരോഗ്യം സുരക്ഷ, ക്ഷേമം, അഭിമാനം എന്നിവ സംരക്ഷിക്കണമെന്ന് ഖത്ത൪ 2022 സുപ്രിംകമ്മിറ്റിക്ക് നി൪ബന്ധമുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.