ഗതാഗതനിയമ ലംഘനം: ഈജിപ്ത് പൗരന് 1,76,000 ദിര്‍ഹം പിഴ

ദുബൈ: ഗതാഗതനിയമങ്ങൾ തെറ്റിച്ചതിന് ഈജിപ്ത് പൗരന് 1,76,000 ദി൪ഹം  പിഴ !. 245 നിയമലംഘനങ്ങൾ നടത്തിയ ഇയാൾക്ക്  458 ബ്ലാക് പോയന്റും ലഭിച്ചു. സ്വദേശി വനിതകൾ ഉൾപ്പെടെ 11 ഡ്രൈവ൪മാ൪ വലിയതോതിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചതായി ദുബൈ ട്രാഫിക് പൊലീസ് പുറത്തുവിട്ട റിപ്പോ൪ട്ടിൽ പറയുന്നു.
ഇന്ത്യ, ഇറാഖ്, മൊറോക്കൊ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഇതിൽ പെടും. അമിതവേഗതയും വേഗപരിധി നിശ്ചയിച്ച നിരത്തുകളിൽ നിയമം പാലിക്കാത്തതിനും ചുവപ്പുസിഗ്നൽ മറികടന്നതിനുമാണ് ഇവയിൽ കൂടുതലായി ചുമത്തപ്പെട്ട കുറ്റങ്ങൾ. ഈജിപ്ത് പൗരൻ 2010 മുതൽ തന്റെ വാഹനരജിസ്ട്രേഷൻ പുതിക്കിയിട്ടില്ല. ഇതിനടക്കമുള്ള പിഴയാണ് ഇയാൾക്ക് ചുമത്തിയത്.
ആകെ 2,884 നിയമലംഘനങ്ങളിലായി 15 ഡ്രൈവ൪മാ൪ക്കെതിരെ 20 ലക്ഷം ദി൪ഹമാണ് പിഴ ഈടാക്കിയിരിക്കുന്നതെന്ന് ട്രാഫിക് പൊലിസ് മേധാവി മേജ൪ ജനറൽ മുഹമ്മദ് അൽ സാഫിനെ ഉദ്ധരിച്ച് 'ഇമാറാത് അൽ യൗം' പത്രം റിപ്പോര്ട്ട്  ചെയ്തു.
220 ലംഘനങ്ങൾ നടത്തിയ ഇറാഖി ഡ്രൈവറാണ് രണ്ടാം സ്ഥാനത്ത്. ഇയാൾക്ക്  1,37,000 ദി൪ഹം പിഴ അടക്കേണ്ടിവരും. സ്വദേശി വനിത 220 നിയമലംഘനത്തിലൂടെ 1,36,000 ദി൪ഹവും മറ്റൊരു സ്വദേശി വനിത 218 ലംഘനങ്ങളിലൂടെ 1,21,000 ദി൪ഹവും പിഴ സമ്പാദിച്ചു. 216 കുറ്റങ്ങളും 1,36,000 ദി൪ഹം പിഴയുമായി ഇന്ത്യക്കാരൻ അഞ്ചാമതെത്തി.
വാഹനരജിസ്ട്രേഷൻ പുതുക്കാതിരിക്കുന്നതടക്കമുള്ള ഗുരുതരമായ വീഴ്ചകളാണ് ചെയ്യന്നതെന്ന് റിപ്പോ൪ട്ടിൽ കുറ്റപ്പെടുത്തുന്നു. നിയമലംഘനം നടത്തിയ വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനും നീക്കമാരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.