ദുബൈ: നിയമവിരുദ്ധ പ്രവ൪ത്തനത്തിലേ൪പ്പെടുന്നവരുടെ എണ്ണത്തിൽ കുത്തനെ കുറഞ്ഞതായി മുനിസിപ്പാലിറ്റി രേഖ. നിയമലംഘനത്തിന് പിടിക്കപ്പെട്ട വഴിവാണിഭ കച്ചവടക്കാ൪,യാചക൪,കാ൪ കഴുകുന്നവ൪,കയറ്റിറക്ക് തൊഴിലാളികൾ, കശാപ്പുകാ൪ എന്നിവരുടെ അവസാനത്തെ എട്ടുമാസത്തെ എണ്ണം 9,688 ആണ്. എന്നാൽ കഴിഞ്ഞവ൪ഷം ഇതേ കാലയളവിൽ ഇവരുടെ എണ്ണം 38,110 ആയിരുന്നു.
ഇത്തരം നിയമലംഘനങ്ങൾക്കെതിരായ നിരീക്ഷണം ശക്തിപ്പെടുത്തിയതും മാ൪ക്കറ്റുകളിലും മറ്റും പട്രോളിങ് കൂട്ടിയതുമാണ് ഈ വൻ നേട്ടത്തിന് കാരണമെന്നാണ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ നിഗമനം. നിയമവിരുദ്ധ കച്ചവടത്തിനെതിരെ ദുബൈ പൊലീസുമായി സഹകരിച്ച് നടത്തിയ ശ്രമവും വിജയം കണ്ടു. നിയമവിരുദ്ധ കച്ചവടക്കാരും പോ൪ട്ട൪മാരുമാണ് ഏറ്റവുമധികം പിടിയിലായത്.1049 പേ൪. 356 യാചകരാണ് എട്ടുമാസം കൊണ്ട് പിടിയിലായത്.
ഇക്കാലയളവിൽ 1944 വ്യാജ സിഡികളും നശിപ്പിച്ചു. 266 അശ്ളീല സിഡികളും പിടികൂടി നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.