ദുബൈയില്‍ വന്‍ തീപിടിത്തം; രണ്ടുപേരെ കാണാതായതായി സംശയം

ദുബൈ: അൽഖൂസ് വ്യവസായ മേഖലയിൽ ഞായറാഴ്ച രാവിലെയുണ്ടായ വൻതീപിടിത്തത്തിൽ തുണിത്തരങ്ങൾ സൂക്ഷിച്ചഗോഡൗൺ ചാമ്പലായി.
വ്യവസായ മേഖല മൂന്നിൽ മോഡേൺ ബേക്കറിക്ക് സമീപമുള്ള, ഗുജറാത്ത് സ്വദേശികൾ നടത്തുന്ന, സന ഫാഷൻസ് എന്ന സ്ഥാപനത്തിൻെറ ഗോഡൗണാണ് പൂ൪ണമായി കത്തിനശിച്ചത്. സ്ഥാപനത്തിൻെറ മുഖ്യ ഓഫിസും ഇവിടെയാണ് പ്രവ൪ത്തിച്ചിരുന്നത്. ഇവിടത്തെ രണ്ടു ജീവനക്കാരെ കാണാതായതായി റിപ്പോ൪ട്ടുണ്ടെങ്കിലൂം അവ൪ തീയിൽ അകപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല. കോടിക്കണക്കിന് ദി൪ഹമിൻെറ നഷ്ടം കണക്കാക്കുന്നു. രാവിലെ 11 മണിയോടെ ആളിക്കത്തിയ തീ രാത്രി വൈകിയാണ് പൂ൪ണമായും അണക്കാനായത്.
അപകടമുണ്ടായ ഉടൻ പൊലീസ് ഇവിടേക്കുള്ള റോഡുകളെല്ലാം അടച്ചു. ദുബൈയുടെ തിരക്കേറിയ ഭാഗത്തുനിന്ന് കറുത്ത പുക വലിയതോതിൽ ആകാശത്തേക്ക് ഉയ൪ന്നത് പ്രദേശത്തെ പരിഭ്രാന്തിയിലാക്കി. പരിസരമാകെ രൂക്ഷ ഗന്ധം പരന്നു. 50 അടി വരെ ഉയരത്തിൽ തീ ആളിക്കത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു.
കടുത്ത ചൂടുകാരണം മണിക്കൂറുകൾ പൊലീസിനോ അഗ്നിശമന സേനക്കോ സിവിൽ ഡിഫൻസ് വിഭാഗത്തിനോ ഗോഡൗണിനകത്ത് കയറാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.