അന്വേഷണം ഊര്‍ജിതം; ദ്രുതകര്‍മ സേന പ¤്രടാളിങ് ശക്തമാക്കി

സൊഹാ൪: മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊ൪ജിതം. റോയൽ ഒമാൻ പൊലീസിന് കീഴിലെ ദ്രുതക൪മ സേന കഴിഞ്ഞ ദിവസം ഇരുപതോളം വാഹനങ്ങളിലെത്തി തരീഫ്, ഗദ്ഫാൻ, ഗശ്ബ, ഓഹി, മജീസ് പ്രദേശങ്ങളിൽ പ¤്രടാളിങ്  ശക്തമാക്കി. കൂടാതെ സി.ഐ.ഡി വിഭാഗം, സൈന്യത്തിൻെറ പരിശീലനം ലഭിച്ച സംഘം തുടങ്ങിയവരുടെ  സേവനവും ആ൪.ഒ.പി ലഭ്യമാക്കിയിട്ടുണ്ട്.
സൊഹാറിലും പരിസരപ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ശരിയായ രേഖകളില്ലാത്തവരെയും സംശയ സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നവരെയും പൊലീസ് നിരീക്ഷിച്ചുവരികയാണ്. തോട്ടങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ഇൻറ൪നെറ്റ് ടെലിഫോൺ ബൂത്തുകളെ കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.
കാണാതായ യുവാവിനെ കുറിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥനും തട്ടിക്കൊണ്ടുപോകപ്പെട്ട ഹനീഫയുടെ സ്പോൺസറുമായ അഹ്മദ് അൽ ജബ്രി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ഹനീഫയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാലാണ് ഒളിസങ്കേതം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത്. ഹനീഫയെ കുറിച്ചോ ഒളിസങ്കേതത്തെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവ൪ ഉടൻ പൊലീസിൽ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹനീഫയുടെ തിരോധാനം സുഹൃത്തുക്കളിലും സനാഇയ പ്രദേശത്തെ മറ്റു മലയാളികളിലും  ഭീതി പരത്തിയിട്ടുണ്ട്. ചില൪ അവധിയെടുത്തും ഇയാളെ കണ്ടെത്താനുള്ള പുറപ്പാടിലാണ്.  പ്രശ്നത്തിൽ ഇന്ത്യയിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ഞായറാഴ്ച ബന്ധപ്പെടുമെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.