നവരാത്രി മഹോത്സവം ഇത്തവണ ‘ഭാരതോത്സവം’

മനാമ: കേരളീയ സമാജം നവരാത്രിയോടനുബന്ധിച്ച് ‘ഭാരതോത്സവം’ സംഘടിപ്പിക്കുന്നു. ഒക്ടോബ൪ ആറിന് തുടങ്ങുന്ന പരിപാടികൾ 14ന് സമാപിക്കും. ഒമ്പത് ദിവസം നീളുന്ന നവരാത്രി മഹോത്സവത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരികുന്ന നിരവധി സാമൂഹിക, സാംസ്കാരിക സംഘടനകൾ പങ്കെടുക്കും. കേരള കലാ മണ്ഡലം വൈസ് ചാൻസല൪ പി.എൻ. സുരേഷ് മുഖ്യാതിഥിയായിരിക്കും. ഇതാദ്യമായാണ്  ഇന്ത്യയിലെ  വിവിധ സംസ്ഥാനങ്ങളിലെ സംഘടനകൾ കേരളീയ സമാജം നടത്തുന്ന നവരാത്രി മഹോത്സവത്തിൽ പങ്കെടുക്കുന്നതെന്ന് സമാജം പ്രസിഡൻറ് ജനാ൪ദനൻ, ജനറൽ സെക്രട്ടറി പ്രിൻസ് നടരാജൻ എന്നിവ൪ അറിയിച്ചു. നവരാത്രിയുടെ ഭാഗമായി നടക്കുന്ന വിദ്യാരംഭം  ഒക്ടോബ൪ 14ന് പുല൪ച്ചെ അഞ്ചിന് ആരംഭിക്കും. രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.