അബൂദബിയില്‍ കൂടുതല്‍ ഇന്ത്യന്‍ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധ്യത

അബൂദബി: അബൂദബി കേന്ദ്രീകരിച്ച് കൂടുതൽ ഇന്ത്യൻ സ്കൂളുകൾ പ്രവ൪ത്തനം ആരംഭിക്കാൻ സാധ്യത തെളിയുന്നു. വില്ല സ്കൂളുകൾ നി൪ത്തുന്നതിൻെറ ഭാഗമായി രണ്ട് ഇന്ത്യൻ സ്കൂളുകൾ അടച്ചുപൂട്ടുന്നതോടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ അടക്കം പരിഹരിക്കാൻ കഴിയുന്ന രീതിയിലാണ് കൂടുതൽ ഇന്ത്യൻ സ്ഥാപനങ്ങൾ അബൂദബിയിലെ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുന്നത്.
വിവിധ സ്ഥാപനങ്ങൾ അബൂദബി എജുക്കേഷൻ കൗൺസിലുമായി (അഡെക്) ച൪ച്ചയും നടത്തിയിട്ടുണ്ട്. അബൂദബിയിൽ ഇന്ത്യൻ കരിക്കുലം സീറ്റുകളുടെ എണ്ണത്തിൽ 5000-6000 എണ്ണം കുറവുണ്ടെന്ന് അടുത്തിടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഈ കുറവ് നികത്താനും ഭാവിയിലെ സാധ്യത മുൻകൂട്ടി കണ്ടുമാണ് ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങൾ അബൂദബിയിൽ വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്നത്.
ഇതോടൊപ്പം അബൂദബി ഇന്ത്യൻ സ്കൂളിൻെറ പുതിയ ബ്രാഞ്ചിൻെറ നി൪മാണവും ത്വരിതഗതിയിലാക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇന്ത്യൻ സ്കൂൾ ബ്രാഞ്ചിന് സ്ഥലം ലഭ്യമായിട്ടുണ്ട്.
പ്രാഥമിക അനുമതികളും ലഭിച്ചു. സ്കൂൾ നി൪മാണം ത്വരിതഗതിയിലാക്കാൻ ശ്രമിക്കുമെന്ന് ഇന്ത്യൻ അംബാസഡ൪ എം.കെ. ലോകേഷ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 2,000 കുട്ടികളെ ഉൾക്കൊള്ളാവുന്നതാണ് പുതിയ അബൂദബി ഇന്ത്യൻ സ്കൂൾ.  ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മയൂ൪ ഗ്രൂപ്പും അബൂദബിയിൽ സ്കൂൾ ആരംഭിക്കുന്നുണ്ട്.
2500 കുട്ടികളെ ഉൾക്കൊള്ളാവുന്ന സ്കൂളാണ് മയൂ൪ ആരംഭിക്കുന്നത്. 2014 അക്കാദമിക് വ൪ഷത്തിൽ സ്കൂൾ പ്രവ൪ത്തനം ആരംഭിക്കും.  അഡെകിൻെറ അനുമതി സ്കൂളിന് ലഭിച്ചിട്ടുണ്ട്. ഫീസ് ഘടന സംബന്ധിച്ച് തീരുമാനമായിട്ടില്ല.  മയൂ൪ സ്കൂളിൽ ആദ്യ വ൪ഷം നഴ്സറി മുതൽ ഏഴാം ക്ളാസ് വരെയാണ് ഉണ്ടാകുക. അടുത്ത വ൪ഷം 12ാം ക്ളാസ് വരെ പ്രവ൪ത്തനം ആരംഭിക്കുകയും കുട്ടികളുടെ എണ്ണം 2500 ആയി ഉയരുകയും ചെയ്യും. 2014ൽ 90 ജീവനക്കാരെയും സ്കൂൾ പൂ൪ണമായി പ്രവ൪ത്തനം ആരംഭിക്കുന്നതോടെ 200 ജീവനക്കാരെയും നിയമിക്കും.  സി.ബി.എസ്.ഇ സിലബസ് അനുസരിച്ചായിരിക്കും പ്രവ൪ത്തിക്കുക.  അബൂദബി ഇന്ത്യൻ സ്കൂളിൻെറ പുതിയ ബ്രാഞ്ചും മയൂ൪ സ്കൂളും അടുത്ത വ൪ഷം മുതൽ പ്രവ൪ത്തനം ആരംഭിച്ചാൽ 3500 കുട്ടികൾക്ക് പ്രവേശം ഉറപ്പാകും.
വില്ല സ്കൂളുകൾ നി൪ത്തലാക്കുന്നതിൻെറ ഭാഗമായി ഇല്ലാതാകുന്ന അബൂദബി ഇന്ത്യൻ ഇസ്ലാഹി സ്കൂളിലും ലിറ്റിൽ ഫ്ളവ൪ സ്കൂളിലുമായി 1700ഓളം കുട്ടികളാണ് പഠിക്കുന്നത്. അബൂദബിയിൽ 30ഓളം ഇന്ത്യൻ സ്കൂളുകളാണ് പ്രവ൪ത്തിക്കുന്നത്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.