ലോകകപ്പ് വേദി മാറ്റാന്‍ അനുവദിക്കില്ലെന്ന് ഖത്തര്‍

ദോഹ: 2022 ലോകകപ്പ് ഫുട്ബാൾ ഖത്തറിൽ നിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന് ഖത്ത൪ ലോകകപ്പിൻെറ ചുമതല വഹിക്കുന്ന ഹസൻ അൽ തവാദി. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ഉറപ്പിച്ചുപറഞ്ഞത്. മറ്റേതെങ്കിലും രാജ്യത്തേക്ക് ടൂ൪ണമെൻറ് മാറ്റണമെന്ന അഭിപ്രായത്തോനാട് ഖത്തറിന് ഒരിക്കലും യോജിക്കാനാവില്ല. ടൂ൪ണമെൻറ് നടത്തുന്നതിന് ഫിഫയുമായുണ്ടാക്കിയ നിബന്ധനകൾ പാലിക്കുന്നതിന് ഖത്ത൪ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ടൂ൪ണമെൻറ് വിജയകരമായി നടത്താൻ എത്ര വലിയ പരിശ്രമങ്ങൾക്കും രാജ്യം തയാറാണെന്നും അദ്ദേഹം പറഞ്ഞു. ലോകപ്പ് നടത്താൻ പറ്റിയ മേഖല തന്നെയാണ് മിഡിൽ ഈസ്റ്റും ഖത്തറും. മിഡിൽ ഈസ്റ്റിനെയാണ് ഞങ്ങൾ പ്രതിനിധീകരിക്കുന്നത്. മിഡിൽ ഈസറ്റേൺ ലോകകപ്പാണ് 2022ൽ വരാനിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടൂ൪ണമെൻറ് നടക്കുന്ന ജൂൺ മാസം ഖത്തറിലുണ്ടാകാനിടയുള്ള ഉയ൪ന്ന ചൂട് കണക്കിലെടുത്ത് മൽസരങ്ങൾ ശൈത്യകാലത്തേക്ക് മാറ്റണമെന്ന് ഫിഫ പ്രസിഡൻറ് സെപ് ബ്ളാറ്ററുടെ പ്രസ്താവനയെത്തുട൪ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഖത്ത൪ വീണ്ടും നിലപാട് വ്യക്തമാക്കിയത്. ടൂ൪ണമെൻറ് ഖത്തറിൽ നിന്നുതന്നെ മാറ്റണമെന്ന വാദവുമായി ഇംഗ്ളീഷ് ഫുട്ബാൾ അസോസിയേഷൻ ചെയ൪മാൻ ഗ്രെഗ് ഡൈക്കും യൂറോപ്യൻ ഫുട്ബാൾ ലോബിയും രംഗത്തുവന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.