‘ഇന്ത്യ തദ്ദേശീയമായി യുദ്ധക്കപ്പല്‍ നിര്‍മിക്കുന്ന രാജ്യങ്ങളുടെ മുന്‍നിരയില്‍’

കുവൈത്ത് സിറ്റി: തദ്ദേശീയമായി യുദ്ധക്കപ്പൽ നി൪മിക്കുന്ന രാജ്യങ്ങളുടെ മുൻനിരയിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ഇന്ത്യൻ നാവികസേന വെസ്റ്റേൺ ഫ്ളീറ്റ് കമാൻഡിങ് ഫ്ളാഗ് ഓഫീസ൪ റിയ൪ അഡ്മിറൽ അനിൽ കുമാ൪ ചൗള. വിമാനവാഹിനിക്കപ്പൽ വരെ തദ്ദേശീയമായി നി൪മിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും ആവശ്യമെങ്കിൽ കുവൈത്തിനും യുദ്ധക്കപ്പൽ നി൪മിച്ചുനൽകാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
സൗഹൃദ സന്ദ൪ശനത്തിനായി കുവൈത്തിൽ എത്തിയ ഇന്ത്യൻ യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് മൈസൂറും ഐ.എൻ.എസ് ത൪ക്കഷും അടങ്ങിയ സംഘത്തിൻെറ തലവനായ ചൗള കപ്പലിനകത്തുവെച്ച് നടത്തിയ വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും വലിയ നാവികസേനയാണ് ഇന്ത്യയുടേതെന്നും 131 കപ്പലുകളും അവയിൽ വഹിക്കാവുന്ന 200 ഓളം ഹെലികോപ്റ്ററുകളുമുള്ള ഇന്ത്യയുടെ സൗഹൃദ സന്ദ൪ശനത്തിനെത്തിയ കപ്പലുകൾ തിരിച്ചുപോവുമ്പോൾ കുവൈത്തിനൊപ്പം സംയുക്ത നാവികസേനാ അഭ്യാസവും നടത്തുമെന്ന് ചൗള അറിയിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിൻെറ ഭാഗമായാണ് യുദ്ധക്കപ്പലുകളുടെ സൗഹൃദ സന്ദ൪ശനം. 2007നുശേഷം ആദ്യമായാണ് ഇത്തരമൊരു സന്ദ൪ശനം. നാലു ദിവസത്തെ സന്ദ൪ശനത്തിനുശേഷം കപ്പലുകൾ ഒമാനിലേക്കും യു.എ.ഇയിലേക്കും തിരിക്കും. മറ്റു രണ്ടു കപ്പലുകൾ നിലവിൽ ഖത്ത൪ തീരത്തുണ്ട്. മേഖലയിിെല നിലവിലെ സംഘ൪ഷ സാധ്യതകളുമായി ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ സന്ദ൪ശനത്തിന് ബന്ധമൊന്നുമില്ലെന്നും ഒരു കൊല്ലം മുമ്പ് തീരുമാനിച്ച സന്ദ൪ശനമാണിതെന്നും ചൗള വ്യക്തമാക്കി.
ഐ.എൻ.എസ് മൈസൂ൪ ക്യാപ്റ്റൻ സമീ൪ സക്സേന, ഐ.എൻ.എസ് ത൪കഷ് ക്യാപ്റ്റൻ ആൻറണി ജോ൪ജ്, ഇന്ത്യൻ അംബാസഡ൪ സതീഷ് സി. മത്തേ തുടങ്ങിയവരും വാ൪ത്താസമ്മേളനത്തിൽ സംബന്ധിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.