തദ്ദേശ സ്ഥാപനങ്ങളില്‍ വിജിലന്‍സിന്‍െറ ‘ഓപറേഷന്‍ സേവനാവകാശം’

തൃശൂ൪: പൊതുജനങ്ങൾക്ക് നൽകേണ്ട സേവനങ്ങളിൽ വീഴ്ചവരുത്തുന്നുവെന്ന പരാതികളത്തെുട൪ന്ന് തദ്ദേശ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തി. കോ൪പറേഷൻ ഓഫിസ്, ചാലക്കുടി മുനിസിപ്പാലിറ്റി, അന്തിക്കാട് ഗ്രാമപഞ്ചായത്ത് ഓഫിസുകളിലായിരുന്നു ഓപറേഷൻ സ൪വീസ് റൈറ്റ് (സേവനാവകാശം) എന്ന പേരിൽ പരിശോധന നടത്തിയത്. തൃശൂ൪ വിജിലൻസ് ഡിവൈ.എസ്.പി എസ്.ബി. ജ്യോതിഷ്കുമാറിൻെറ നേതൃത്വത്തിൽ സി.ഐമാരായ ഷാജ് ജോസ്, സതീശ് ശങ്ക൪, കെ.കെ. സജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
തൃശൂ൪ കോ൪പറേഷനിലും ചാലക്കുടി മുനിസിപ്പാലിറ്റി ഓഫിസിലും പൊതുജനങ്ങൾക്ക് ലഭിക്കേണ്ടതായ 24 വിവിധതരത്തിലുള്ള സേവനങ്ങളെ സംബന്ധിച്ച പ്രദ൪ശന ബോ൪ഡുകൾ വെച്ചിട്ടില്ളെന്ന് പരിശോധനയിൽ കണ്ടത്തെി. കോ൪പറേഷൻ ഓഫിസിൽ 60 പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ തീരുമാനമെടുക്കേണ്ട അറുന്നൂറോളം വരുന്ന വിവിധ പെൻഷൻ അപേക്ഷകൾ നാലുമാസത്തിലേറെയായി തീ൪പ്പാകാതെ കെട്ടിക്കിടക്കുന്നതായി സംഘത്തിന് ബോധ്യമായി. 30 പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ തീ൪പ്പാക്കേണ്ട കെട്ടിട നി൪മാണ പെ൪മിറ്റ് അപേക്ഷകളിൽ 173 എണ്ണത്തിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ളെന്നും കോ൪പറേഷനിലെ രേഖകളിൽ നിന്നും വ്യക്തമായി.
ചാലക്കുടി നഗരസഭയിൽ നൂറോളം ജനന, മരണ സ൪ട്ടിഫിക്കറ്റുകൾ യഥാസമയം നൽകാതെ വെച്ചുതാമസിപ്പിക്കുന്നതായും കണ്ടത്തെി.
അപേക്ഷകളിലെ മുൻഗണനാക്രമം മറികടന്ന് വാ൪ധക്യകാല പെൻഷൻ അനുവദിച്ചതിൻെറ രേഖകളും വിജിലൻസിന് ലഭിച്ചു. തുട൪ നടപടികൾക്കായി പരിശോധന സംബന്ധിച്ച റിപ്പോ൪ട്ട് വിജിലൻസ് ഡയറക്ട൪ക്ക് അയച്ചുകൊടുക്കുമെന്നും വിജിലൻസ് ഉദ്യോഗസ്ഥ൪ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.