മനാമ: യു.എ.ഇ എക്സ്ചേഞ്ച് യുവ൪ എഫ്.എമ്മുമായി സഹകരിച്ച് ഓണ സൗഭാഗ്യം പ്രമോഷൻ പദ്ധതി ആവിഷ്കാരിച്ചു.
ഈ മാസം 16 വരെയാണ് പദ്ധതി. എഫ്.എമ്മിലെ മോണിങ് ഡ്രൈവ്, കേരള കോസ്വേ, ചിലാക്സ് ഈവിനിങ് തുടങ്ങിയ പരിപാടികൾക്കിടയിൽ പ്രക്ഷേപണം ചെയ്യുന്ന വിവിധ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകുന്ന 104 വിജയികൾക്കാണ് സ്വ൪ണ നാണയം സമ്മാനമായി ലഭിക്കുക.
യു.എ.ഇ എക്സ്ചേഞ്ചിൻെറ 13 ബ്രാഞ്ചുകൾ സന്ദ൪ശിക്കുന്ന കസ്റ്റമ൪ക്കും യുവ൪ എഫ്.എമ്മിലെ മത്സരത്തിൽ പങ്കെടുക്കാൻ സൗകര്യമുണ്ടാകും. ബ്രാഞ്ച് ലൊക്കേഷനും സമയവും എഫ്.എമ്മിലൂടെ പ്രക്ഷേപണം ചെയ്യും.
കേരളീയ൪ ഓണം ആഘോഷിക്കുന്ന വേളയിൽ ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കൺട്രി ഹെഡ് ദീപക് നായ൪ പറഞ്ഞു.
സന്തോഷത്തിൻെറയും സമൃദ്ധിയുടെയും ആഘോഷമായ ഓണത്തിന് യു.എ.ഇ എക്സ്ചേഞ്ചുമായി ചേ൪ന്നുള്ള പ്രമോഷൻ പദ്ധതി തങ്ങളുടെ ഓണ സമ്മാനമാണെന്ന് യുവ൪ എഫ്.എം ക്രിയേറ്റീവ് ഡയറക്ട൪ ആദിത്യ പ൪വാത്ക൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.