ആലപ്പുഴ: കടപ്പുറം വനിത-ശിശു ആശുപത്രിയിലെ അഴിമതിക്കെതിരെ വെൽഫെയ൪ പാ൪ട്ടി സമരം ശക്തമാക്കുന്നു. ഡോക്ടറും ജീവനക്കാരും കൈക്കൂലി വാങ്ങുന്നത് തെളിവുകൾ സഹിതം പിടികൂടിയിട്ടും നടപടി വൈകുകയാണ്.
സമരഭീഷണി മുഴക്കി അധികൃതരെ സമ്മ൪ദത്തിലാക്കി നടപടിയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ജീവനക്കാ൪. ഈ സാഹചര്യത്തിലാണ് കൈക്കൂലി ദൃശ്യം പുറത്തുകൊണ്ടുവരികയും അത് ഇൻറ൪നെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്ത വെൽഫെയ൪ പാ൪ട്ടി കൂടുതൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുന്നത്. ഇതിൻെറ ഭാഗമായി ശനിയാഴ്ച ആശുപത്രിക്ക് മുന്നിൽ സായാഹ്ന ധ൪ണ സംഘടിപ്പിക്കുമെന്ന് പാ൪ട്ടി ജില്ലാ കമ്മിറ്റിയംഗം സക്കീ൪ ഹുസൈൻ മണ്ണഞ്ചേരിയും മുനിസിപ്പൽ മണ്ഡലം വൈസ് പ്രസിഡൻറ് ഇ.എ. അഷ്റഫും വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
രോഗികളിൽനിന്നും ബന്ധുക്കളിൽനിന്നും കൈക്കൂലി ചോദിച്ചുവാങ്ങുന്നത് കൂടാതെ പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് സ൪ക്കാ൪ നൽകുന്ന ആനുകൂല്യങ്ങളും ജീവനക്കാ൪ തട്ടിയെടുക്കുന്നതായി ഇവ൪ ആരോപിച്ചു.
ഗ൪ഭിണികളുടെ ബന്ധുക്കളെക്കൊണ്ട് പേപ്പറുകളിൽ ഒപ്പിടുവിച്ച് വാങ്ങി ആനുകൂല്യങ്ങൾ ഇവ൪ക്ക് നൽകിയതായി രേഖയുണ്ടാക്കിയാണ് തട്ടിപ്പ് അരങ്ങേറുന്നത്.
കൈക്കൂലി നൽകാൻ വിസമ്മതിച്ചാൽ ചികിത്സയിൽ ബോധപൂ൪വം പിഴവുവരുത്തുന്ന തും പതിവാണ്. കൈക്കൂലി കൊടുക്കാത്തതിൻെറ പേരിൽ ജീവനക്കാ൪ ഗ൪ഭിണികളോട് തട്ടിക്കയറുകയും പലരീതിയിലും പീഡിപ്പിക്കുകയും ചെയ്യും.
അഴിമതിയും ജീവനക്കാരുടെ മോശമായ പെരുമാറ്റവും സംബന്ധിച്ച് പരാതി നൽകിയാലും അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപമാണ് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പൊലീസിലെ വിജിലൻസ് വിഭാഗവും സ്വീകരിക്കുന്നത്. അഴിമതിക്കാ൪ക്കെതിരെ നടപടി ഉറപ്പായ സാഹചര്യത്തിൽ സമരം നടത്തിയും മറ്റും ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നീക്കം വെൽഫെയ൪ പാ൪ട്ടി അനുവദിക്കില്ല. കൂടുതൽ ജനങ്ങളെ അണിനിരത്തി ആശുപതിയെ അഴിമതിമുക്തമാക്കാനുള്ള പ്രവ൪ത്തനം തുടരും. വാ൪ത്താസമ്മേളനത്തിൽ എൻ.എ. ഷിജാസ്,സഅദ് അടിവാരം എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.