ദുബൈ: ദുബൈ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ വികസിപ്പിക്കുന്ന പദ്ധതിക്ക് അടുത്ത വ൪ഷം ആദ്യം തുടക്കമാകും. 2020ൽ പൂ൪ത്തിയാകുന്ന വിധത്തിലാണ് വികസന പദ്ധതികൾ ക്രമീകരിച്ചിരിക്കുന്നത്. റെഡ്ലൈൻ റാശിദിയയിൽ നിന്ന് മി൪ദിഫ് വരെയും ഗ്രീൻ ലൈൻ ക്രീക്കിൽ നിന്ന് അക്കാദമിക് സിറ്റി വരെയും നീട്ടും.
നഗരം വികസിക്കുന്നതിനനുസരിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ യാത്രാ സൗകര്യം ഒരുക്കുന്നതിൻെറ ഭാഗമായാണ് വികസന പദ്ധതികൾക്ക് രൂപം നൽകിയതെന്ന് ആ൪.ടി.എ റെയിൽ ഏജൻസി ആക്ടിങ് സി.ഇ.ഒ അബ്ദുല്ല യൂസുഫ് അൽ അലി പറഞ്ഞു. വികസനം പൂ൪ത്തിയാകുന്നതോടെ റെഡ്ലൈനിൻെറ നീളത്തിൽ 12 കിലോമീറ്ററും ഗ്രീൻ ലൈനിൻെറ നീളത്തിൽ 24 കിലോമീറ്ററും വ൪ധനയുണ്ടാകും. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച വിശദമായ പഠനങ്ങൾ നടന്നുവരികയാണ്. പദ്ധതി പ്രവ൪ത്തനങ്ങൾ എന്നുമുതൽ ആരംഭിക്കാൻ കഴിയുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പഠനം പൂ൪ത്തിയായതിന് ശേഷം മാത്രമേ അറിയാൻ കഴിയൂ. പുതിയ ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളെക്കുറിച്ചും സ്റ്റേഷനുകളുടെ എണ്ണത്തെക്കുറിച്ചുമുള്ള വിശദാംശങ്ങൾ അറിയാനും പഠനം പൂ൪ത്തിയാകണം. പദ്ധതി പ്രവ൪ത്തനങ്ങൾ എപ്പോൾ തുടങ്ങിയാലും 2020ൽ പൂ൪ത്തിയാക്കാനാണ് തീരുമാനം. റെഡ് ലൈനിൻെറ നീളം കൂട്ടുന്നത് പുതുതായി വള൪ന്നുവരുന്ന താമസ മേഖലകളായ ശുരൂഖ്, ഗുറൂബ്, അൽ മിസ്ഹ൪, അൽ വ൪ഖ പ്രദേശങ്ങളിൽ താമസിക്കുന്നവ൪ക്ക് ഗുണകരമാകും. റാസൽഖോ൪ വ്യവസായ മേഖല, ഇൻറ൪നാഷനൽ സിറ്റി, സിലിക്കോൺ ഒയാസിസ്, അക്കാദമിക് സിറ്റി തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവ൪ക്ക് ഗ്രീൻ ലൈൻ വികസനം വഴി യാത്രാസൗകര്യം കൂടും. വിദ്യാ൪ഥികളടക്കം നിരവധി പേരാണ് ഈ പ്രദേശങ്ങളിൽ താമസിക്കുന്നത്.
2030ഓടെ നാല് പുതിയ ലൈനുകൾ കൂടി വികസിപ്പിച്ച് മെട്രോ സൗകര്യം വിപുലമാക്കാൻ ആ൪.ടി.എക്ക് പദ്ധതിയുണ്ട്. മൊത്തം റെയിൽവേ ലൈനിൻെറ നീളം 400 കിലോമീറ്റ൪ ആക്കുകയാണ് ലക്ഷ്യം. 2030ൽ ദുബൈയുടെ ജനസംഖ്യ ആറ് ദശലക്ഷം കടക്കുമെന്നാണ് കരുതുന്നത്. ഇത് മുന്നിൽ കണ്ടുള്ള ആസൂത്രണമാണ് ആ൪.ടി.എ നടത്തുന്നത്. ദുബൈ മെട്രോ സ൪വീസ് തുടങ്ങിയിട്ട് സെപ്റ്റംബ൪ ഒമ്പതിന് നാലുവ൪ഷം പൂ൪ത്തിയാവുകയാണ്. മെട്രോ സ൪വീസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ പ്രതിവ൪ഷം 20 ശതമാനം വ൪ധനയാണുണ്ടാകുന്നത്. പ്രതിദിനം മൂന്നര ലക്ഷത്തോളം പേ൪ ഇപ്പോൾ മെട്രോയിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. രണ്ട് ലൈനുകളിലുമായി മൊത്തം 75 കിലോമീറ്റ൪ ദൂരത്തിൽ 58 ട്രെയിനുകളാണ് സ൪വീസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.