കോട്ടയം: ആധുനിക യുഗത്തിനനുസരിച്ച് വിദ്യാഭ്യാസത്തെ മാറ്റിയെടുക്കണമെന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. മൗണ്ട് കാ൪മൽ സ്കൂളിൽ ജില്ലാതല അധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാകൃതനെ മനുഷ്യനാക്കാൻ വിദ്യാഭ്യാസം അനിവാര്യമാണ്. വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ വാ൪ത്തെടുക്കുന്നതിന് പിന്നിൽ അധ്യാപകരുടെ സമീപനം പ്രധാനമാണ്. വിദ്യാ൪ഥികളുടെ കഴിവ് പൂ൪ണമായി വിനിയോഗിക്കാൻ അവസരമൊരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ദ്രോണാചാര്യ കെ.പി. തോമസ്, മികച്ചഅധ്യാപകനായി തെരഞ്ഞെടുക്കപ്പെട്ട ചീരഞ്ചിറ ഗവ. യു.പി സ്കൂൾ ഹെഡ്മാസ്റ്റ൪ എസ്.എ.രാജീവ് എന്നിവരെ മന്ത്രി പൊന്നാടയണിച്ചു. രാജ്യംനൽകിയ അംഗീകാരത്തിന് താൻ പരിശീലിപ്പിക്കുന്ന കുട്ടികളുടെ കഴിവ് പുറത്തെടുത്ത് മറുപടി നൽകുമെന്ന് തോമസ് മാഷ് പറഞ്ഞു.
നഗരസഭ ചെയ൪മാൻ എം.പി സന്തോഷ്കുമാ൪ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നി൪മല ജിമ്മി സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.ഫിൽസൺ മാത്യൂസ്, ജില്ലാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ സുധാകുര്യൻ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ടി.സി. റോയി, കോട്ടയം ഡയറ്റ് പ്രിൻസിപ്പൽ കെ.വി. പ്രേംകുമാ൪, കോട്ടയം എസ്.എസ്.എ പ്രോഗ്രാം ഓഫിസ൪ ജോണി ജേക്കബ്, ഹയ൪ സെക്കൻഡറി കോഓഡിനേറ്റ൪ പ്രിൻസ് ജെ. ആൻറണി, എ.ഇ.ഒമാരായ എ.കെ.ദാമോദരൻ, എ.കെ.അപ്പുക്കുട്ടൻ, കെ.ഗീതാമണി, ആനി സ്കറിയ, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി വി.ജെ. തോമസ് എന്നിവ൪ സംസാരിച്ചു. കോട്ടയം ഡി.ഡി.ഇസി.സി.ജോബ് സ്വാഗതവും കോട്ടയം ഡി.ഇ.ഒ വത്സമ്മ ജോസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.