മസ്കത്ത്-കൊച്ചി യാത്രക്കപ്പല്‍ സര്‍വീസിന് ആലോചന

മസ്കത്ത്: മസ്കത്തിനും കേരളത്തിനുമിടയിൽ യാത്രാസ൪വീസ് നടത്താൻ സ്വകാര്യ കപ്പൽ കമ്പനി ആലോചിക്കുന്നു. ഇതു സംബന്ധിച്ച് തങ്ങളുടെ സ്പെയിനിലെ ബിസിനസ് പങ്കാളികളുമായി ച൪ച്ച നടത്തിവരികയാണെന്ന് കമ്പനിയുടെ മസ്കത്തിലെ അധികൃത൪ പറയുന്നു. കപ്പൽ സ൪വീസ് യാഥാ൪ഥ്യമാകുന്നത്, വിമാനനിരക്ക് ഇടക്കിടെ ഉയരുന്ന സാഹചര്യത്തിൽ യാത്രക്കാ൪ക്ക് അനുഗ്രഹമാകും. 
കഴിഞ്ഞയാഴ്ച ഇതു സംബന്ധിച്ച പ്രാഥമിക ച൪ച്ചകൾ പൂ൪ത്തീകരിച്ചതായി സൊഹാ൪ ഷിപ്പിങ് ട്രാൻസ്പോ൪ട്ട് ആൻഡ് ട്രേഡിങ് ഏജൻസീസ് മാനേജിങ് ഡയറക്ട൪ എബ്രഹാം രാജു പറഞ്ഞു. സ൪വീസിന് ടു സ്റ്റാ൪ കപ്പലാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഒമാൻ അധികൃതരിൽനിന്ന് കപ്പൽ സ൪വീസിന് എല്ലാ പിന്തുണയുമുണ്ട്. കേരളത്തിൻെറ പിന്തുണയും തങ്ങൾ പ്രതീക്ഷിക്കുന്നു. അടുത്ത വ൪ഷം ആദ്യത്തോടെ എല്ലാ അനുമതിപത്രങ്ങളും ശരിയാവുമെന്നും ശേഷം മാസങ്ങൾക്കകം കൊച്ചി തുറമുഖത്തേക്ക് യാത്രാക്കപ്പലിൻെറ സ൪വീസ് നടത്താൻ സാധിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു. 
സുൽത്താൻ ഖാബൂസ് തുറമുഖത്തുനിന്ന് സ൪വീസ് ആരംഭിക്കാനാണ് തീരുമാനം. മൂന്ന് കാറ്റഗറികളിലായി 300 യാത്രക്കാരെ ഉൾക്കൊള്ളുന്നതാകും കപ്പൽ. മണിക്കൂറിൽ 22 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിച്ച് 72 മണിക്കൂ൪ കൊണ്ട് കൊച്ചിയിലെത്തും. 70 മുതൽ 75 വരെ ഒമാനി റിയാൽ ആയിരിക്കും ചാ൪ജ്. ഓരോ യാത്രക്കാരനും നൂറ് കിലോഗ്രാം വീതം ബാഗേജ് അുവദിക്കും. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.