ദുബൈ: കേന്ദ്ര ഭവനമന്ത്രി ഗിരിജാ വ്യാസിൻെറ നേതൃത്വത്തിൽ നാഷനൽ റിയൽ എസ്റ്റേറ്റ് ഡവലപ്മെൻറ് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടുന്ന ഇന്ത്യൻ വ്യാപാര പ്രതിനിധി സംഘം ഇന്ന് ദുബൈയിലെത്തുന്നു.റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇന്ത്യ-യു.എ.ഇ സഹകരണം ശക്തിപ്പെടുത്തുന്നതിന് വഴികൾ കണ്ടെത്തുകയാണ് വ്യാപാര മിഷൻെറ ലക്ഷ്യം.
ഇവിടത്തെ നിക്ഷേപ-ധനകാര്യ-റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരുമായി സാങ്കേതിക വിദഗ്ധരുമായും ഉദ്യോഗസ്ഥരുമായും സംഘം ച൪ച്ച നടത്തും. നാലു ദിവസത്തെ സന്ദ൪ശനത്തിനിടയിൽ സംഘം വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പണിനടന്നുകൊണ്ടിരിക്കുന്നു റിയൽ എസ്്റ്റേറ്റ് പ്രൊജക്ടുകളും സന്ദ൪ശിക്കും.
നി൪മാണമേഖലയിലെ പുതിയ സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പരിശോധിക്കുകയും വിദേശ ഇന്ത്യക്കാരിൽ നിന്ന് ഉൾപ്പെടെ പ്രത്യക്ഷ വിദേശനിക്ഷേപം ആക൪ഷിക്കുകയും സന്ദ൪ശനത്തിൻെറ ലക്ഷ്യമാണെന്ന് നാഷനൽ റിയൽ എസ്റ്റേറ്റ് ഡവലപ്മെൻറ് കൗൺസിൽ പ്രസിഡൻറ് നവിൻ രഹേജ പറഞ്ഞു. യു.എ.ഇയിലെ റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമവും പദ്ധതികൾക്ക് അനുമതി നൽകുന്നതിനുള്ള നടപടിക്രമവും സംഘം പഠിക്കും.
ദുബൈയിലെയും അബൂദബിയിലെയും പ്രശസ്തമായി നി൪മിതികൾ മിഷൻ അംഗങ്ങൾ സന്ദ൪ശിക്കും.
കേന്ദ്ര-സംസ്ഥാന സ൪ക്കാരുകളിൽ നിന്നും ബാങ്കിങ്, കൺസൾട്ടൻറ്, നി൪മാണ മേഖലകളിൽ നിന്നുമുള്ളവ൪ സംഘത്തിലുണ്ട്.
ഈ മാസം ഏഴിന് വൈകിട്ട് ദുബൈ ഗ്രാൻറ് ഹയാത്ത് ഹോട്ടലിൽ ‘റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇന്ത്യ-യു.എ.ഇ സഹകരണ സാധ്യതകൾ’എന്ന വിഷയത്തിൽ ഉന്നത സമ്മേനളവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.