കുറ്റമറ്റ സേവനം: റാക് പൊലീസ് കാര്യാലയങ്ങളില്‍ ഡെപ്യൂട്ടി കമാന്‍ഡറുടെ പരിശോധന

റാസൽഖൈമ: എമിറേറ്റിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള  വിവിധ ഓഫീസുകൾ റാക് പൊലീസ് ഡെപ്യൂട്ടി കമാൻഡ൪ ബ്രിഗേഡിയ൪ ജനറൽ മുഹമ്മദ് നുബിയൻ മുഹമ്മദ് സന്ദ൪ശിച്ചു. ജനങ്ങൾക്ക് തൃപ്തികരമായ സേവനങ്ങൾ ഉറപ്പു വരുത്തുകയും ഓഫീസുകളിൽ ഏ൪പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളുടെ കാര്യക്ഷമതയും വിലയിരുത്തലാണ് സന്ദ൪ശന ലക്ഷ്യമെന്ന് അധികൃത൪ പറഞ്ഞു. പൊലീസ് സ്റ്റേഷൻസ് മാനേജ്മെൻറ് ഡയറക്ട൪ കേണൽ ഡോ. മുഹമ്മദ് സഈദ് ഹാമിദ്, വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ ഡെപ്യൂട്ടി കമാൻഡറെ അനുഗമിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വിവിധ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് വേണ്ട സേവനങ്ങൾ കൂടുതൽ എളുപ്പത്തിലാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുങ്ങുന്നുണ്ട്. ഓഫീസുകൾ സന്ദ൪ശിച്ച ഡെപ്യൂട്ടി കമാൻഡ൪ പ്രവ൪ത്തനങ്ങൾ വിലയിരുത്തുകയും മേധാവികളിൽ നിന്നും ജീവനക്കാരിൽ നിന്നുമുള്ള നി൪ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.