???????? ????????? ??????????,?????????, ????????? (???.??.???? ???????? ) ??? ???????? ????? ??.?.? ??????? ?????? ?????? ?????? ??????????????? ????? ??????? ??? ??????? ?? ????? ??????? ?????????? ?????????????????.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അഡിഹെക്സ് സന്ദര്‍ശിച്ചു

അബൂദബി: 11ാമത് അബൂദബി ഇൻറ൪നാഷനൽ ഹണ്ടിങ് ആൻറ് ഇക്വസ്ട്രിയൻ എക്സിബിഷൻ (അഡിഹെക്സ് 2013) അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സന്ദ൪ശിച്ചു. അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ നടക്കുന്ന പ്രദ൪ശനത്തിലെ വിവിധ സ്റ്റാളുകളിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് സന്ദ൪ശനം നടത്തി. എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ളബിൻെറ ചെയ൪മാനും പശ്ചിമ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻെറ രക്ഷാക൪തൃത്വത്തിൽ നടക്കുന്ന പ്രദ൪ശനത്തിൽ 40 ലധികം രാജ്യങ്ങളിൽ നിന്നുള്ള 600ലധികം സ്ഥാപനങ്ങളുടെ സ്റ്റാളുകളുണ്ട്. 
വേട്ടയാടലും നായാട്ടുമായി ബന്ധപ്പെട്ട വിവിധ പവലിയനുകളിൽ പ്രദ൪ശിപ്പിച്ചിട്ടുള്ള  ഉൽപന്നങ്ങൾ ശൈഖ് മുഹമ്മദ് ബിൻ സായിദ് നോക്കിക്കണ്ടു. വേട്ടയാടൽ രീതികളും ഫാൽക്കൺട്രി സ്പോ൪ട്സും അറേബ്യൻ വേട്ടനായ്ക്കളായ സലൂക്കികളുടെ പ്രദ൪ശനവും കിരീടാവകാശി വീക്ഷിച്ചു. പൂ൪വ പിതാക്കൻമാരുടെ പാരമ്പര്യത്തിലേക്ക് യുവ സമൂഹത്തെ ആക൪ഷിക്കുന്നതാണ് പ്രദ൪ശനം. പാരമ്പര്യവും സംസ്കാരവും കാത്തുസൂക്ഷിക്കാനും യുവ സമൂഹത്തിലേക്ക് അവ പക൪ന്നുനൽകാനും സ൪ക്കാ൪ ബദ്ധശ്രദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. 
അബൂദബി ഫാൽക്കണേഴ്സ് ക്ളബ്, എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ളബ്, അബൂദബി ഫാൽക്കൺ ആശുപത്രി, അബൂദബി ടൂറിസം ആൻറ് കൾച്ച൪ അതോറിറ്റി, അബൂദബി എൻവയേൺമെൻറ് ഏജൻസി, ഇൻറ൪നാഷനൽ ഫണ്ട് ഫോ൪ കൺസ൪വേഷൻ ഓഫ് ഹൗബൂറാ, ജപ്പാനീസ് പവലിയൻ തുടങ്ങിയവയും അദ്ദേഹം സന്ദ൪ശിച്ചു.  
അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാ൪ ബിൻ ഹുമൈദ് ആൽ നുഐമി, അബൂദബി സ്പോ൪ട്സ് കൗൺസിൽ ചെയ൪മാനും സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ചാരിറ്റബിൾ ആൻറ് ഹ്യൂമാനിറ്റേറിയാൻ ഫൗണ്ടേഷൻ ചെയ൪മാനുമായ നഹ്യാൻ ബിൻ സായിദ് ആൽ നഹ്യാൻ, സാംസ്കാരിക-യുവജന-സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ തുടങ്ങിയവരും അഡിഹെക്സ് സന്ദ൪ശിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.