പെരുമണ്ണ: ഗതാഗതം നി൪ത്തി റോഡ് പ്രവൃത്തി നടത്തുന്ന പെരുമണ്ണ-തെക്കേപ്പാടം-വെള്ളായിക്കോട് റൂട്ടിൽ ആഴ്ചകളായി ബസോട്ടവും റോഡ് നി൪മാണവുമില്ല. ജില്ലാ പഞ്ചായത്തിൻെറ 45 ലക്ഷം ചെലവഴിച്ച് റീടാറിങ്ങും അഴുക്കുചാൽ നി൪മാണവും നടത്താനാണ് രണ്ടുമാസം മുമ്പ് ഗതാഗതം നിരോധിച്ചത്. പ്രവൃത്തി നടക്കുന്നത് തെക്കേപ്പാടം-പെരുമണ്ണ റൂട്ടിലാണെങ്കിലും വെള്ളായിക്കോട് റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടിരുന്നു.
പെരുമണ്ണയിൽനിന്ന് 100 മീറ്ററോളം കോൺക്രീറ്റും വെള്ളക്കെട്ടുമുള്ള സ്ഥലത്ത് ഓവുചാൽ നി൪മാണവും പൂ൪ത്തിയാക്കിയതോടെ നി൪ത്തിയ പ്രവൃത്തി ആഴ്ചകൾ കഴിഞ്ഞിട്ടും പുനരാരംഭിച്ചിട്ടില്ല.
റോഡിന് ശേഖരിച്ച മെറ്റൽ അളന്ന് തിട്ടപ്പെടുത്താത്തതിനാലാണ് പ്രവൃത്തി തുടരാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. മെറ്റലും മറ്റു വസ്തുക്കളും മൂലം കാൽനടക്കാ൪ക്കും ചെറിയ വാഹനങ്ങൾക്കും യാത്രചെയ്യാൻ ബുദ്ധിമുട്ടാണ്. കോൺക്രീറ്റ് ചെയ്ത ഭാഗം ഉയ൪ന്നുനിൽക്കുന്നത് ചെറിയ വാഹനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വെള്ളായിക്കോട്-തെക്കേപ്പാടം റൂട്ടിൽ ട്രിപ് മുടക്കം പതിവാക്കിയ ബസുകൾ, റോഡ് അടച്ചതോടെ സ൪വീസ് നടത്തേണ്ടെന്ന ‘സന്തോഷ’ത്തിലാണ്.
ട്രിപ് മുടക്കം പതിവാക്കുമ്പോൾ യാത്രക്കാ൪ രംഗത്തിറങ്ങി ബലമായി കൊണ്ടുവന്നിരുന്ന ബസുകൾ റോഡുപണിയുടെ പേരിൽ ഓട്ടം നി൪ത്തിയതോടെ പെരുവഴിയിലാവുന്നത് വിദ്യാ൪ഥികളടക്കമുള്ള യാത്രക്കാരാണ്.
റോഡ് ഗതാഗതയോഗ്യമാക്കി ബസോട്ടം പുനരാരംഭിക്കണമെന്ന ആവശ്യവുമായി സമരത്തിനൊരുങ്ങുകയാണ് നാട്ടുകാ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.