മലയാളികളുടെ താമസസ്ഥലത്ത് മോഷണം; പണവും രേഖകളും നഷ്ടമായി

മനാമ: അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന് സമീപം ബൂദ് ബിൽഡിങ്ങിൽ മലയാളികൾ താമസിക്കുന്ന മുറിയിൽ മോഷണം.
രണ്ട് മലയാളികളുടെ പണവും രേഖകളുമാണ് മോഷണം പോയത്. കായംകുളം സ്വദേശി കൃഷ്ണകുമാറിൻെറ 120 ദിനാ൪, സി.പി.ആ൪, ബാങ്ക് കാ൪ഡുകൾ, എ.ടി.എം കാ൪ഡുകൾ, നാട്ടിലെ പാൻ കാ൪ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാ൪ഡ് എന്നിവയടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു.
കണ്ണൂ൪ സ്വദേശി പ്രജോഷിൻെറ 50 ദിനാ൪, ലേണേഴ്സ് ലൈസൻസ്, സി.പി.ആ൪, ബാങ്ക് കാ൪ഡ് എന്നിവയടങ്ങിയ പഴ്സും സാംസങ് ഗാലക്സി എയിസ് ഫോണുമാണ് നഷ്ടമായത്. അൽമുക്താരി കോൺട്രാക്ടിങ് കമ്പനിയുടെതാണ് താമസ സ്ഥലം. മോഷണം നടന്ന റൂമിൽ എട്ട് മലയാളികളാണുള്ളത്.
കൃഷ്ണകുമാറിൻെറതടക്കം മൊബെയിൽ ഫോണും മറ്റും റൂമിലുണ്ടായിരുന്നെങ്കിലും അതൊന്നും നഷ്ടപ്പെട്ടിട്ടില്ല. പുല൪ച്ചെ മൂന്ന് മണിയോടെയാണ് ഡ്യൂട്ടി കഴിഞ്ഞുവന്ന് എല്ലാവരും ഉറങ്ങിയത്. അതിന് ശേഷമാണ് മോഷണം നടന്നത്. വാതിൽ എങ്ങനെയാണ് തുറന്നതെന്ന് വ്യക്തമായിട്ടില്ല.
വിവിധ രാജ്യക്കാരായ തൊഴിലാളികളാണ് കെട്ടിടത്തിൽ താമസിക്കുന്നത്. നഈം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.