പാലക്കാട്: ഓണവിപണിയിൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനും വിലക്കയറ്റം നിയന്ത്രിക്കാനും ജില്ലാ ഭരണകൂടത്തിൻെറ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് ജില്ലാ കലക്ട൪ പി.എം. അലി അസ്ഗ൪ പാഷ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേ൪ന്ന ഭക്ഷ്യോപദേശക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരികൾ വിലനിലവാരം ഉപഭോക്താക്കൾക്ക് കാണാവുന്ന വിധം പ്രദ൪ശിപ്പിക്കണം. അളവ് തൂക്ക ഉപകരണങ്ങൾ യഥാവിധം ലീഗൽ മെട്രോളജി വകുപ്പിൻെറ മുദ്ര പതിച്ചതായിരിക്കണം. ലീഗൽ മെട്രോളജി, ഭക്ഷ്യവകുപ്പ് എന്നിവ സംയുക്ത പരിശോധന ശക്തമാക്കും. മാവേലി സ്റ്റോറുകളോടനുബന്ധിച്ച് പച്ചക്കറി വിതരണവും ഓണം പ്രമാണിച്ച് ഒരുക്കും. പൊതു വിപണി വിലയേക്കാൾ 30 ശതമാനം കുറവിൽ പച്ചക്കറികൾ ഹോ൪ട്ടികോ൪പ്, സപൈ്ളകോ എന്നിവ മുഖേന വിതരണം ചെയ്യും. ആലത്തൂ൪, കോട്ടായി, ഒറ്റപ്പാലം, പട്ടാമ്പി, കൂറ്റനാട്, കുളപ്പുളളി, മണ്ണാ൪ക്കാട്, ചിറ്റൂ൪, കൊല്ലങ്കോട് എന്നിവിടങ്ങളിൽ സെപ്റ്റംബ൪ ഒമ്പത് മുതൽ ഹോ൪ട്ടികോ൪പ്പ് പച്ചക്കറി വിപണി ആരംഭിക്കുമെന്നും കലക്ട൪ പറഞ്ഞു.
എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി കെ.സി. ജയപാലൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി പി.എം.എം.ഹബീബ്, ടി.എസ്.ഒ.മാരായ കെ. അജിത് കുമാ൪ (പാലക്കാട്), കെ. ചന്ദ്രൻ (ആലത്തൂ൪), സി.വി. ഡേവിസ് (മണ്ണാ൪ക്കാട്), സെയ്തുമുഹമ്മദ് (ചിറ്റൂ൪), രാഷ്ട്രീയ പാ൪ട്ടി പ്രതിനിധികളായ സുലൈമാൻ ഹാജി, ബാലൻ പൊറ്റശ്ശേരി, എ. രാധാകൃഷ്ണൻ, കെ. ബഷീ൪, ഡിസ്ട്രിക്ട് ഫുഡ് ഇൻസ്പെക്ട൪ ജോസഫ് ഷാജി ജോ൪ജ്, സപൈ്ളകോ ഒറ്റപ്പാലം അസി. മാനേജ൪ ബെന്നി സ്കറിയ, ഉപഭോക്തൃ സംരക്ഷണ സമിതി ജില്ലാ വൈസ് പ്രസിഡൻറ് ടി.കെ. ജയകുമാ൪, ലീഗൽ മെട്രോളജി സീനിയ൪ ഇൻസ്പെക്ട൪ ഇ.പി. അനിൽകുമാ൪, ഫുഡ് കോ൪പറേഷൻ മാനേജ൪ ആ൪. ഉണ്ണികൃഷ്ണൻ, ചേംബ൪ ഓഫ് കോമേഴ്സ് പ്രസിഡൻറ് എ. ബാലകൃഷ്ണൻ എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.