കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് തടവുകാരന്‍ ചാടി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് തടവുകാരൻ ചാടിപ്പോയി. ചൊവ്വാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. രാത്രിഭക്ഷണത്തിന് വരിനിൽക്കവെ ബംഗാൾ സ്വദേശിയായ 24കാരനാണ് ഫോറൻസിക് വാ൪ഡിൽ നിന്ന് രക്ഷപ്പെട്ടത്. വളപ്പിലെ മതിലിന് സമീപത്തെ മരത്തിലൂടെ ചുമരിൽ കയറി കെട്ടിടത്തിൻെറ ഓടിട്ട മേൽക്കൂര വഴിയാണ് ചാടിയത്. ഈ മതിലിനും വലിയ മതിലിനും ഇടക്ക് കുറ്റിക്കാടുകൾ നിറഞ്ഞ സ്ഥലമാണ്. ബീച്ച് ഫയ൪ സ്റ്റേഷനിൽനിന്ന് ജീവനക്കാരത്തെി അസ്കാ ലൈറ്റുപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. കുറ്റിക്കാടുകൾക്കുള്ളിൽ എവിടെയോ  ഒളിച്ചിരിക്കുന്നുണ്ടാകും എന്നാണ് കരുതുന്നത്. ഗാ൪ഡ് കമാൻഡൻറിൻെറ നേതൃത്വത്തിൽ ജീവനക്കാരും പൊലീസ് ക്യാമ്പ് അംഗങ്ങളും ചേ൪ന്ന് രാത്രി വൈകുവോളം പരിശോധന തുട൪ന്നു. പെറ്റിക്കേസിൽ പിടിക്കപ്പെട്ട് മഞ്ചേരി കോടതിയിൽനിന്ന് ചൊവ്വാഴ്ചയാണ് അന്തേവാസി ഇവിടെ എത്തിയത്. 
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.