മൂന്ന് പതിറ്റാണ്ടിന്‍െറ പ്രവാസത്തിന് വിരാമമിട്ട് അശോകന്‍ നാട്ടിലേക്ക്

മനാമ: നീണ്ട 32 വ൪ഷത്തെ പ്രവാസം മതിയാക്കി വടകര കുന്നുമ്മക്കര എ.കെ. അശോകൻ നാട്ടിലേക്ക്. ’80 ജൂണിൽ പ്രവാസിയായ അശോകൻ ഇത്രയും കാലം ഒരേ സ്പോൺസറുകെ കീഴിൽതന്നെയായിരുന്നു ജോലി ചെയ്തത്. അതും 29 വ൪ഷം മനാമ മിഡിലീസ്റ്റ് ഹോട്ടലിന് സമീപത്തെ അൽമദീന അൽ മുനവ്വറ കോൾഡ് സ്റ്റോറിൽ. ഇവിടെ എത്തിയ മാസം മുതൽ മൂന്ന് വ൪ഷം ഇവരുടെതന്നെ ഹൂറയിലെ കോൾഡ്സ്റ്റോറിലായിരുന്നു. തുടക്കത്തിൽ കൂടെയുണ്ടായിരുന്ന ബാബുവും അബ്ദുല്ലയുമൊക്കെ നേരത്തെ പ്രവാസം മതിയാക്കി. ഇറാഖ്-കുവൈത്ത് യുദ്ധസമയത്തെ ചില നടുക്കുന്ന ഓ൪മകൾ ഒഴിച്ചാൽ പ്രവാസത്തിൽ മറ്റ് പ്രയാസങ്ങളൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് അശോകൻ പറഞ്ഞു. യുദ്ധസമയത്ത് ബഹ്റൈനിൽ എത്തിയ ചില കുവൈത്തികൾ ഷോപ്പിൽ നിന്ന് സാധനങ്ങൾ എടുത്ത് പണം നൽകാതെ പോയിരുന്നു. മിസൈലുകൾ ചീറിപ്പായുന്നത് കെട്ടിടത്തിൻെറ മുകളിൽ കയറി കാണാറുണ്ടായിരുന്നുവെന്നും അശോകൻ അനുസ്മരിച്ചു. 
മുൻ ഭരണാധികാരി ശൈഖ് ഈസ ഒരു ദിവസം കൈവീശിക്കൊണ്ട് ഷോപ്പിന് മുന്നിലൂടെ കടന്നുപോയത് ഇപ്പോഴും മനസ്സിൽ മായാതെ കിടപ്പുണ്ട്. തൻെറ സഹപ്രവ൪ത്തകരായ ഇസ്മായിൽ, ഹസൻ, സിറാജ്, റഹീദ് എന്നിവ൪ക്കൊപ്പം 10 വ൪ഷത്തോളം റമദാൻ മാസത്തെ മുഴുവൻ നോമ്പുകളും അനുഷ്ഠിച്ച നല്ല ഓ൪മകളുമായാണ് അശോകൻ നാട്ടിലേക്ക് പോകുന്നത്. ഇടക്കുണ്ടായിരുന്ന ചില രോഗങ്ങൾ സൽമാനിയ ആശുപത്രിയിൽ ചികിത്സിച്ച് ഭേദമാക്കുകയും ചെയ്തു. 
ചെറിയ രണ്ട് ശസ്ത്രക്രിയകളും വേണ്ടിവന്നു. സ്വദേശികളും വിദേശികളുമായി വലിയൊരു സൗഹൃദ ബന്ധത്തിന് ഉടമയായ അശോകൻ അയൽക്കാരായ സ്വദേശികൾക്ക് പ്രിയപ്പെട്ടവനായിരുന്നു. ഹസൻ, അമീ൪, അബ്ദുല്ല, ഡോ. ഫാദി, ഡോ. അബ്ദുല്ല കമാൽ, ഡോ. ജലാൽ കമാൽ തുടങ്ങിയവ൪ ഈ സൗഹൃദ കൂട്ടായ്മയിലെ ചില൪ മാത്രം. 
ഭാര്യ വിലാസിനിയും മകൻ അനൂപും നാട്ടിലുണ്ട്. ഗൾഫിലേക്ക് വരാൻ താൽപര്യമില്ലാത്തതിനാൽ മകൻ നാട്ടിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ്. പ്രവാസത്തിൽ തനിക്ക് എല്ലാ സഹായങ്ങളും നൽകിയ ടി.എച്ച്. മൊയ്തുഹാജി, പി.കെ. കുഞ്ഞബ്ദുല്ല ഹാജി, എം.പി. മൊയ്തുഹാജി എന്നിവരോടുള്ള കടപ്പാടും വാക്കുകൾക്കതീതമാണെന്ന് അശോകൻ പറഞ്ഞു. ബുധനാഴ്ച അശോകൻ നാട്ടിലേക്ക് യാത്രയാകും.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.