റാസൽഖൈമ: കടൽ തീരങ്ങളിലെത്തുന്നവ൪ക്ക് സുരക്ഷിത പാതയൊരുക്കി വരുന്ന റാസൽഖൈമയിലെ തീരദേശ സേന ഈ വ൪ഷമാദ്യ പകുതിയിൽ 24ഓളം സുരക്ഷാ പ്രവ൪ത്തനങ്ങളിൽ ഏ൪പ്പെട്ടതായി അധികൃത൪ അറിയിച്ചു.
സേനയുടെ സമയോജിതമായ ഇടപെടലിലൂടെ ജനങ്ങളെ ദുരന്തങ്ങളിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞത് നേട്ടമായെന്ന് സെൻട്രൽ ഓപ്പറേഷൻ ജനറൽ മാനേജ൪ ഗാനം അഹമ്മദ് ഗാനം പറഞ്ഞു. മൂന്ന് ഷിഫ്റ്റുകളിലാണ് സേനയുടെ ജോലി ക്രമീകരിച്ചിരിക്കുന്നത്. ഇത് റാസൽഖൈമയിലെ കടൽ തീരങ്ങൾ മുഴുസമയവും അധികൃതരുടെ നിരീക്ഷണത്തിലാകാൻ സഹായിക്കുന്നുണ്ട്. കടലിൽ വെച്ച് സൂര്യാഘാതമേറ്റവ൪, മുങ്ങിതാണവ൪ തുടങ്ങിയവ൪ക്കെല്ലാം സേനയുടെ സഹായ ഹസ്തമെത്തിയതായും അധികൃത൪ പറഞ്ഞു. വിനോദത്തിനായി കടൽ തീരങ്ങളിലെത്തുന്നവ൪ സുരക്ഷാ മുൻ കരുതലുകളെടുക്കണമെന്നും കുട്ടികൾക്കും മുതി൪ന്നവ൪ക്കും നീന്തലിനും മറ്റുമുള്ള സജ്ജീകരണങ്ങൾ കരുതുന്നതിലൂടെ അപകടങ്ങൾ ഒഴിവാക്കാനാകുമെന്നും ബന്ധപ്പെട്ടവ൪ പറഞ്ഞു. ജാഗ്രതാ നി൪ദേശങ്ങൾ പാലിക്കണമെന്നും അപകട മേഖലകളിലേക്കുള്ള സന്ദ൪ശനങ്ങൾ ജനങ്ങൾ ഒഴിവാക്കണമെന്നും അധികൃത൪ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.