മവാക്കിഫ് പാര്‍ക്കിങ് അല്‍ഐനിലേക്കും വ്യാപിപ്പിക്കുന്നു

അബൂദബി: മവാക്കിഫ് പെയ്ഡ് പാ൪ക്കിങ് പദ്ധതി അൽഐനിലേക്കും വ്യാപിപ്പിക്കുന്നു. ആദ്യ ഘട്ടമായി തിരക്കേറിയതും സ്ഥല പരിമിതിയുള്ളതുമായ പ്രദേശങ്ങളിലാണ് മവാക്കിഫ് പാ൪ക്കിങ് നടപ്പാക്കുക. ഇതിൻെറ ഭാഗമായി ചില ഭാഗങ്ങളിൽ പാ൪ക്കിങ് കേന്ദ്രങ്ങൾ അടയാളപ്പെടുത്തി പെയിൻറിങ് തുടങ്ങി. അധികം വൈകാതെ മവാക്കിഫ് ഉദ്യോഗസ്ഥരെ അൽഐനിൽ നിയോഗിക്കും. പാ൪ക്കിങ് നിരക്കുകൾ പിന്നീട് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. 
വാഹന യാത്രിക൪ക്ക് പാ൪ക്കിങിന് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനൊപ്പം പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുകയെന്ന ഗതാഗത മന്ത്രാലയത്തിൻെറ തീരുമാനത്തിൻെറ ഭാഗമായാണ് പെയ്ഡ് പാ൪ക്കിങ് ഏ൪പ്പെടുത്തുന്നതെന്ന് മവാക്കിഫ് ജനറൽ മാനേജ൪ മുഹമ്മദ് ഹമദ് ബിൻ ഫഹദ് അൽ മുഹൈരി പറഞ്ഞു.  പാ൪ക്കിങ് നിയമങ്ങൾ പാലിച്ച് ജനങ്ങൾ സഹകരിക്കണമെന്നും നി൪ദേശങ്ങൾ മവാക്കിഫിനെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.