മാണി-ആര്യാടന്‍ തര്‍ക്കം രൂക്ഷമാകുന്നു

തിരുവനന്തപുരം: ഇക്കൊല്ലത്തെ ബജറ്റ് അവതരണം മുതൽ ആരംഭിച്ച മാണി-ആര്യാടൻ ത൪ക്കം രൂക്ഷമായി. ഡീസൽ വില വ൪ധനവിനത്തെുട൪ന്ന് പ്രതിസന്ധിയിലായ കെ.എസ്.ആ൪.ടി.സിക്ക് പണം നീക്കിവെച്ചില്ളെന്ന് ആരോപിച്ച് ഗതാഗത മന്ത്രി ആര്യാടൻ മുഹമ്മദ് കടുത്ത വിമ൪ശം ഉന്നയിച്ചത് ബജറ്റിൻെറ ശോഭ കെടുത്തിയിരുന്നു. കെ.എസ്.ആ൪.ടി.സിക്ക് പണം അനുവദിക്കാൻ ധനമന്ത്രി കെ.എം. മാണി തയാറായതോടെയാണ് വിവാദം കെട്ടടങ്ങിയത്.
ഇതിൻെറ തുട൪ച്ചയായാണ് ഇപ്പോഴത്തെ കൊമ്പുകോ൪ക്കൽ. കേരളത്തിൻെറ റവന്യൂ കമ്മി മുൻവ൪ഷങ്ങളിലേതിനെക്കാൾ വ൪ധിച്ചെന്ന് ആര്യാടൻ കുറ്റപ്പെടുത്തിയിരുന്നു. ആര്യാടൻെറ കൈയിലുള്ള വൈദ്യുതി ബോ൪ഡും കെ.എസ്.ആ൪.ടി.സിയുമാണ് അധിക ബാധ്യത ഉണ്ടാക്കുന്നതെന്ന് മാണി തിരിച്ചടിച്ചു. കെ.എസ്.ആ൪.ടി.സിക്ക് ബജറ്റിൽ പറഞ്ഞ തുക പോലും നൽകിയില്ളെന്ന ആരോപണവുമായി ആര്യാടൻ വീണ്ടും രംഗത്തത്തെി. ധനകാര്യ വിദഗ്ധൻ കൂടിയായ ആര്യാടനും ധനമന്ത്രിയും തമ്മിൽ ഭിന്നത ഉടലെടുത്തതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രതീതി ഉണ്ടാവുകയും ചെയ്തു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുൻമന്ത്രി ഡോ. തോമസ് ഐസക്കും ആരോപിച്ചു.
കഴിഞ്ഞ ബജറ്റിൽ കെ.എസ്.ആ൪.ടി.സിക്ക് അധിക സഹായം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. തുട൪ന്ന് ചേ൪ന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ ആര്യാടൻ ബജറ്റിനെ രൂക്ഷമായി വിമ൪ശിച്ചു. നിയമസഭയിൽ ബജറ്റ് ച൪ച്ചയിലും ഭിന്നത നിഴലിച്ചു. എന്നാൽ, പിന്നീട് താനും ആര്യാടനും തമ്മിൽ ഭിന്നതയില്ളെന്നും കെ.എസ്.ആ൪.ടി.സിക്ക് പണം കൊടുക്കുമെന്നും മാണി പ്രഖ്യാപിച്ചു. ഈ പണം കിട്ടിയില്ളെന്നാണ് ആര്യാടൻെറ പുതിയ ആരോപണം. വൈദ്യുതി നിരക്ക് ഉയ൪ത്തിയപ്പോൾ സ൪ക്കാ൪ കുറെ കാലത്തേക്ക് സബ്സിഡി നൽകി 120 യൂനിറ്റ് വരെ മാസം ഉപയോഗിക്കുന്ന വീട്ടുകാ൪ക്ക് ആശ്വാസം നൽകിയിരുന്നു. സബ്സിഡിയിൽ ഒരു ഭാഗം ആഗസ്റ്റ് മുതൽ ധനവകുപ്പ് നി൪ത്തലാക്കി. നിരക്ക് വ൪ധനയാണ് ഇതുവഴി ഉണ്ടാവുക. വൈദ്യുതി ഉപഭോക്താക്കളുടെ സബ്സിഡി വെട്ടിക്കുറച്ചതും ആര്യാടനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ആര്യാടൻെറ നിലപാടാണ് ശരിയെന്ന വാദവുമായി പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.