ആശ്രിതനിയമനം: ആനുകൂല്യം മക്കള്‍ക്ക് ലഭിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം

റിയാദ്: സൗദിയിൽ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്നവ൪ക്ക് സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യാമെന്ന ആനുകൂല്യത്തിൽ മക്കൾ ഉൾപ്പെടുന്നില്ലെന്ന് തൊഴിൽമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്ത് തൊഴിലെടുക്കുന്നവരുടെ ഭാര്യമാരും ആശ്രിതരായി രാജ്യത്ത് കഴിയുന്ന ഭ൪ത്താക്കന്മാരും മാത്രമാണ് നിയമത്തിൽ ഉൾപ്പെടുന്നത്. ഇവ൪ ജോലി തേടുന്ന സ്ഥാപനത്തിലേക്ക് നിയമാനുസൃതം സ്പോൺസ൪ഷിപ്പ് മാറണമെന്നും മന്ത്രാലയം വിശദീകരിച്ചു. പ്രായപൂ൪ത്തി എത്തിയ ആൺമക്കൾക്ക് നിയമാനുസൃതം സ്പോൺസ൪ഷിപ്പ് മാറിയ ശേഷം മറ്റു സ്ഥാപനങ്ങളിൽ ജോലിക്ക് പ്രവേശിക്കാം. എന്നാൽ പെൺമക്കൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താനാവില്ലെന്നും മന്ത്രാലയം വിശദീകരിച്ചു. 
സൗദിയിൽ കഴിയുന്ന ആശ്രിത൪ക്ക് തൊഴിലെടുക്കാൻ താൽക്കാലിക വ൪ക്ക് പെ൪മിറ്റ് നൽകി വിദേശ റിക്രൂട്ടിങ്ങിനു പകരം രാജ്യത്ത് നിലവിലുള്ള അഭ്യസ്തവിദ്യരെയും തൊഴിൽ പരിചയസമ്പന്നരെയും ഉപയോഗപ്പെടുത്തുമെന്ന ഇളവിനെക്കുറിച്ച് മന്ത്രാലയത്തിൻെറ പ്രസ്താവനയിൽ പരമാ൪ശിക്കുന്നില്ല. സ്വദേശ, വിദേശ സിലബസിലും ഉടമസ്ഥതയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനാധികൃത൪ക്കും ജോലിക്കാ൪ക്കും താൽക്കാലിക വ൪ക്ക്്പെ൪മിറ്റ് നൽകുന്ന ഇളവു മുഖേന ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പുതിയ അധ്യയന വ൪ഷത്തിൻെറയും മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നതിൻെറയും സാഹചര്യത്തിൽ തൊഴിൽ മന്ത്രാലയം നൽകിയ വിശദീകരണം ആശങ്കക്കു വഴിയൊരുക്കിയിട്ടുണ്ട്. 
സ്പോൺസ൪ഷിപ്പ് മാറി ജോലിയിൽ തുടരാനോ പുതിയ ജോലിയിൽ പ്രവേശിക്കാനോ ഭ൪ത്താവിൻെറയും പിതാവിൻെറയും ആശ്രിതരായി കഴിയുന്ന ഭൂരിപക്ഷം പേരും തയാറല്ല എന്നതാണ് വിദ്യാഭ്യാസമേഖലയെ ആശങ്കയിലാക്കുന്നത്.
തൊഴിൽ മന്ത്രാലയത്തിൻെറ കമ്പ്യൂട്ട൪ സംവിധാനത്തിൽ നിന്ന് ‘ഹുറൂബ്’ നീക്കം ചെയ്യുമെന്ന പ്രചാരണം മന്ത്രാലയ വൃത്തങ്ങൾ നിഷേധിച്ചു. നിലവിലുള്ള സ്പോൺസ൪ക്കോ അയാൾ ചുവപ്പു ഗണത്തിലാണെങ്കിൽ സ്പോൺസ൪ഷിപ്പ് എടുക്കാൻ തയ്യാറുള്ള പച്ച ഗണത്തിലുള്ള പുതിയ സ്പോൺസ൪ക്കോ മാത്രമാണ് ‘ഹുറൂബ്’ നീക്കാൻ കഴിയുക എന്ന് തൊഴിൽമന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനാണ് ലെവി ഏ൪പ്പെടുത്തിയത്. അത് എടുത്തുകളയുന്നതിനെക്കുറിച്ച് തൊഴിൽ മന്ത്രാലയം ആലോചിക്കുന്നില്ലെന്നും പ്രസ്താവനയിൽ ആവ൪ത്തിച്ചു. നിതാഖാത്ത് നിലവിൽവന്ന ശേഷം അഞ്ച് ലക്ഷം സ്വദേശികൾക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയത്തിൻെറ കണക്ക്. വിദേശ റിക്രൂട്ടിങ് നി൪ത്തിവെക്കില്ലെന്നും സൗദിയിലെ ഭീമൻ പദ്ധതികളുടെ നടത്തിപ്പിന് കൂടുതൽ പരിചയസമ്പന്നരായ ജോലിക്കാരെ ആവശ്യമുള്ളതിനാൽ അത് തുടരുമെന്നും തൊഴിൽ മന്ത്രാലയ വക്താവ് പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.