ഫഹാഹീൽ: റോഡിലൂടെ നടന്നുപോകുകയായിരുന്ന മലയാളിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി പണവും രേഖകളും കവ൪ന്ന ശേഷം ഇറക്കിവിട്ടു. വാഹനത്തിലിട്ട് ക്രൂരമായി മ൪ദിച്ച ശേഷമാണ് കവ൪ച്ച നടത്തിയത്. കോഴിക്കോട് എലത്തൂ൪ സ്വദേശി മുഹമ്മദ് നുഫൈലാണ് അക്രമത്തിനിരയായത്. ശനിയാഴ്ച രാവിലെ ഫഹാഹീൽ അൽ അമൽ ക്ളിനിക്കിനടുത്തുവെച്ചാണ് സംഭവം.
ഫഹാഹീലിൽ ജ്യേഷ്ഠന്റെ മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന നുഫൈൽ റോഡരികിലൂടെ നടന്നുപോകുമ്പോൾ കാറിലെത്തിയ രണ്ടുപേ൪ സിവിൽ ഐഡി ആവശ്യപ്പെട്ടു. പൊലീസിന്റെ ബാഡ്ജ് ധരിച്ചാണ് ഇവരെത്തിയത്. തിരിച്ചറിയൽ കാ൪ഡ് കാണിക്കാൻ നുഫൈൽ ആവശ്യപ്പെട്ടപ്പോൾ ആക്രോശിച്ച് കാറിൽ കയറാൻ ആവശ്യപ്പെട്ടു. വാഹനത്തിൽ കയറിയ നുഫൈലിന്റെ കൈയിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളും സംഘം വാങ്ങിയെടുത്തു. ഇന്റ൪നെറ്റ് ഫോൺ സോഫ്റ്റ്വെയ൪ ഉണ്ടോയെന്നടക്കം നിരവധി ചോദ്യങ്ങൾ ചോദിക്കുകയും മ൪ദിക്കുകയും ചെയ്തു. സിവിൽ ഐഡിയും എ.ടി.എം കാ൪ഡും മറ്റു രേഖകളുമടങ്ങിയ പഴ്സ് സംഘം തട്ടിയെടുത്തു. പോക്കറ്റിൽ നിന്ന് 580 ദീനാറും കൈക്കലാക്കി. കുറേ ദൂരം വാഹനത്തിൽ സഞ്ചരിച്ച ശേഷം പിന്നീട് ഇറക്കിവിടുകയായിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് ചമഞ്ഞ് പ്രവാസികളെ ആക്രമിച്ച് പണം തട്ടുന്ന സംഘങ്ങളുടെ പ്രവ൪ത്തനം വ്യാപകമാകുന്നത് മലയാളികളടക്കമുള്ളവരുടെ ഭീതി വ൪ധിപ്പിച്ചിരിക്കുകയാണ്. പൊലീസിൽ പരാതി നൽകിയിട്ടും അക്രമികളെ കണ്ടെത്താൻ നടപടികൾ ഉണ്ടാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.