ഹജ്ജ് തീര്‍ഥാടകരുടെ വരവ് സെപ്റ്റംബര്‍ ഏഴ് മുതല്‍

ജിദ്ദ: സെപ്റ്റംബ൪ ഏഴ് മുതൽ തീ൪ഥാടകരുടെ വരവ് ആരംഭിക്കുമെന്ന് ജിദ്ദ കിങ് അബ്ദുൽഅസീസ് അന്താരാഷ്ട്ര വിമാനത്താവള ഹജ്ജ് ഉംറ ഓഫിസ് മേധാവി ഖാലിദ് അൽഹ൪ബി പറഞ്ഞു. ദുൽഹജ്ജ് നാല് വരെ തീ൪ഥാടകരുടെ വരവ് തുടരും. സിവിൽ ഏവിയേഷൻ മേധാവി അമീ൪ ഫഹദ് ബിൻ അബ്ദുല്ലയുടെ നി൪ദേശത്തെ തുട൪ന്ന് തീ൪ഥാടക൪ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനാവശ്യമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾക്ക് കീഴിൽ ഹജ്ജ് തീ൪ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂ൪ത്തിയായി വരികയാണ്. ഹജ്ജുമായി ബന്ധപ്പെട്ട വിവിധ ഗവൺമെൻറ് വകുപ്പുകളുടെ സേവനം ഹജ്ജ് ടെ൪മിനലിൽ ഈ മാസാവസാനം ആരംഭിക്കും. ഇവ൪ക്ക് പുറമെ യുനൈറ്റഡ് ഏജൻസീസ് ഓഫീസിന് കീഴിൽ 8000 ഓളം പേ൪ വിവിധ വകുപ്പുകളിൽ താൽക്കാലിക ജോലിക്ക് രംഗത്തുണ്ടാകും. ഹജ്ജ് ടെ൪മിനലിനകത്തെ തീ൪ഥാടകരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന ഇൻഫ൪മേഷൻ കേന്ദ്രം, ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ ആവശ്യമായ ഒരുക്കങ്ങൾ പൂ൪ത്തിയാക്കിയിട്ടുണ്ട്. ഉംറ തീ൪ഥാടകരുടെ തിരിച്ചുപോക്കിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. ഇതോടെ ഹജ്ജ് ടെ൪മിനൽ അടച്ചു. തിരിച്ചുപോക്കിനുള്ള നിശ്ചയിച്ച അവസാന തീയതി ഇന്നലെയായിരുന്നു. ഇനി മടക്കയാത്രക്കെത്തുന്നവരെ വടക്ക് ടെ൪മിനലിലേക്ക് തിരിച്ചുവിടും. ഉംറ സീസൺ തുടങ്ങിയതു മുതൽ ഇതുവരെ 26 ലക്ഷം തീ൪ഥാടക൪ ജിദ്ദ വിമാനത്താവളം വഴി തിരിച്ചുപോയിട്ടുണ്ട്. 15380 സ൪വീസുകളിലായാണ് ഇവ൪ മടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 103 സ൪വീസുകളിലായി 9558 തീ൪ഥാടക൪ മടങ്ങിയതായും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.