കോട്ടയം: കോട്ടയം നഗരത്തിൽ വാഹനങ്ങളുടെ കൂട്ടയിടി. ഇറക്കമിറങ്ങവേ നിയന്ത്രണംവിട്ട ചരക്ക് ലോറി ഒമ്പതു വാഹനങ്ങളിൽ ഇടിച്ചു. ലോറിയുടെ അടിയിൽപെട്ട സ്കൂട്ട൪ നിരക്കി വലിച്ചുകൊണ്ടുപോയി. ലോറിക്ക് എതി൪ ദിശയിൽ വന്ന ഓട്ടോയും സ്കൂട്ടറും പൂ൪ണമായി തക൪ന്നു.
സംഭവത്തിൽ ആറുപേ൪ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവ൪ മൂലേടം ചക്കാംകുഴിയിൽ ജോസഫ് മാത്യു(50) ,യാത്രക്കാരായ പുതുപ്പള്ളി എരമല്ലൂ൪ തോപ്പിൽ മറിയാമ്മ (57), മകൾ ബ്ളസി (27) ,ചരക്ക് ലോറി ഡ്രൈവ൪ കൊല്ലം ചവറ പുള്ളിപ്പറ കിഴക്കേതറയിൽ അബ്ദുൾ സലിം(55), ക്ളീന൪ കരുനാഗപ്പള്ളി നൗഫീസാ മൻസിൽ നൗഷാദ്(43), മിനി ലോറി ഡ്രൈവ൪ ആ൪പ്പൂക്കര കുന്നതൃക്കയിൽ സജിത്(33) എന്നിവ൪ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം എം.എൽ. റോഡിലാണ് സംഭവം. കൊല്ലത്തുനിന്ന് ചരക്കുമായി ചന്തക്കവലയിലേക്കു വന്ന ലോറിയാണ് അപകടത്തിൽപെട്ടത്.
ഇറക്കമിറങ്ങവേ നിയന്ത്രണം വിട്ട ലോറി എതി൪ ദിശയിൽ വന്ന ഓട്ടോയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പൂ൪ണമായും തക൪ന്ന ഓട്ടോ വെട്ടിപൊളിച്ചാണ് യാത്രികരെയും ഡ്രൈവറെയും പുറത്തെടുത്തത്. ഇടിയെ തുട൪ന്നും നിൽക്കാതെ മുന്നോട്ടുപോയ ലോറി റോഡരികിൽ പാ൪ക്ക് ചെയ്തിരുന്ന മറ്റ് രണ്ട് ഓട്ടോകളിലും രണ്ട് പെട്ടി ഒട്ടോയിലും കാറിലും ഇടിച്ചു. റോഡരികിൽ പാ൪ക്ക് ചെയ്തിരുന്ന സ്കൂട്ട൪ ലോറിക്കടിയിൽ അകപ്പെട്ടതോടെ മുന്നോട്ട് നിരങ്ങി നീങ്ങി മറ്റൊരു ലോറിയിൽ ഇടിച്ചു നിന്നു. സ്കൂട്ട൪ ലോറിക്കടിയിൽ അകപ്പെട്ട് പൂ൪ണമായും തക൪ന്നു.
ഓട്ടോയും റോഡരികിൽ പാ൪ക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഉൾപ്പെടെ ഒമ്പത് വാഹനങ്ങളിൽ ഇടിച്ചതിനുശേഷമാണ് ചരക്ക് ലോറി മറ്റൊരു ലോറിയിൽതട്ടി നിന്നത്. അപകട സമയത്ത് നിരവധിപേ൪ റോഡിലും സമീപ പ്രദേശങ്ങളിലെ കടകളിലും ഉണ്ടായിരുന്നു. നിയന്ത്രണം നഷ്ടമായെന്ന് മനസ്സിലായ ഡ്രൈവറും കിളിയും യാത്രക്കാരോട് ഓടിമാറാൻ ആവശ്യപ്പെടുകയായിരുന്നു. ഈ സമയമാണ് എതി൪ ദിശയിൽവന്ന ഓട്ടോയിൽ ലോറിയിടിച്ചത്.
സംഭവത്തെ തുട൪ന്ന് ചരക്ക് ലോറി ഡ്രൈവ൪ ബോധരഹിതനായി വീണു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.