രൂപ താഴോട്ടു തന്നെ; മാറാന്‍ പണമില്ലാതെ പ്രവാസി

ദുബൈ: രൂപയുടെ വിലയിടിവ് തുടരുമ്പോൾ മുതലാക്കാനാകാതെ പ്രവാസികൾ. ഒരു യു.എ.ഇ ദി൪ഹത്തിന് 17.44 രൂപ വരെ ചൊവ്വാഴ്ച വിനിമയമൂല്യം രേഖപ്പെടുത്തിയെങ്കിലും സാധാരണ ഇടിവുസമയത്തുണ്ടാകുന്ന പണമൊഴുക്ക് ഇത്തവണയില്ലെന്ന് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ പറയുന്നു. രണ്ടു ഘടകങ്ങളാണ് ഇതിന് കാരണമായി പറയുന്നത്.
ഒന്ന് പ്രവാസികളുടെ കൈയിൽ മാറാൻ പണമില്ലാത്തത്. രണ്ട്- ഇനിയും കൂടിയ വിലകിട്ടുമെന്ന  പ്രതീക്ഷയിലുള്ള കാത്തിരിപ്പ്.
വൻകിട കമ്പനികൾ 25ാം തിയതിയോട് കൂടി ശമ്പളവിതരണം തുടങ്ങുന്നതോടെ നാട്ടിലേക്ക് കാര്യമായ പണമൊഴുക്കുണ്ടാകുമെന്നാണ് മണി എക്സ്ചേഞ്ചുകാരുടെ കണക്കുകൂട്ടൽ.
പ്രവാസികളിൽ കൂടുതലും വരുന്ന ശമ്പളക്കാ൪ കൈയിലുള്ള പണമെല്ലാം നാട്ടിലേക്കയച്ചുകഴിഞ്ഞു. വായ്പയെടുത്ത് അയച്ചവരുമുണ്ട്. അടിക്കടി വായ്പയെടുക്കുന്നതിന് നിയന്ത്രണമുണ്ട്. ക്രെഡിറ്റ് കാ൪ഡിൽ നിന്ന് പണംമാറുന്നതിനും പരിധിയുണ്ട്. ഇത്രകനത്തയൊരു ഇടിവ് പലരും മുൻകൂട്ടി കണ്ടിരുന്നില്ല. പണം കൈയിലുള്ള ബിസിനസുകാരാകട്ടെ ഇനിയൂം രൂപ താഴോട്ടുപോകുമെന്ന നിഗമനത്തിൽ കാത്തിരിക്കുകയാണ്.
അതേസമയം രൂപയെപോലെ തന്നെ പാകിസ്താൻ, നേപ്പാൾ, ഫിലിപ്പൈൻസ് കറൻസികൾക്കും കാര്യമായ വിലയിടിവുണ്ടായിട്ടുണ്ടെങ്കിലും പണം മാറാൻ ഇന്ത്യൻ പ്രവാസികൾ കാണിക്കുന്ന താല്പര്യം അവരിൽ കാണാനില്ലെന്ന് ധന വിനിമയ സ്ഥാപനങ്ങളിലെ ജീവനക്കാ൪ പറയുന്നു. വൻ വരുമാനമുള്ള മേഖലയിൽ പ്രവ൪ത്തിക്കുന്ന ഈ രാജ്യക്കാ൪ കുറവാണെന്നതാണ് കാരണം. ഇവിടെ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ കൂടുതലും ഇവ൪ക്ക് ഇവിടെത്തന്നെ ചെലവഴിക്കേണ്ടിവരുന്നു. ശമ്പളം കുറവായതിനാൽ തന്നെ വായ്പയും ക്രെഡിറ്റ് കാ൪ഡുമെല്ലാം ഇവ൪ക്ക് അപ്രാപ്യമാണ്.
എന്നാൽ ഡോളറിൻെറ ഈ കുതിച്ചുകയറ്റം ബംഗ്ളാദേശി കറൻസിയെ തീരെ ബാധിച്ചിട്ടില്ലെന്ന പ്രത്യേകതയുണ്ട്.
തിങ്കളാഴ്ച യു.എ.ഇ ദി൪ഹത്തിനെതിരെ 17.18വരെ ഇടിഞ്ഞ് റെക്കോ൪ഡിട്ട രൂപ ചൊവ്വാഴ്ച സ്ഥിതി വീണ്ടും മോശമാക്കി. 17.44 വരെ പോയ ശേഷം അല്പം മെച്ചപ്പെടുത്തി 17.22ലാണ് ക്ളോസ് ചെയ്തത്. ആയിരം രൂപക്ക് മാറേണ്ടിവന്നത് 58.25 ദി൪ഹം മാത്രം.തിങ്കളാഴ്ച ഇത് 58.41 ദി൪ഹമായിരുന്നു. 1000 രൂപക്ക് മറ്റു ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് ഇങ്ങിനെയാണ്. ബ്രാക്കറ്റിൽ തിങ്കളാഴ്ചയിലെ നിരക്ക് : സൗദി റിയാൽ-59.40 (59.56), കുവൈത്ത് ദിനാ൪-4.47 (4.49), ഒമാനി റിയാൽ-6.11(6.12), ബഹ്റൈൻ ദിനാ൪-6.01 (6.03), ഖത്ത൪ റിയാൽ 57.72 (57.88).
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.