ദുബൈ ആശുപത്രികളില്‍ രോഗികള്‍ക്ക് ഇനി ടാബ്ലറ്റും

ദുബൈ: ദുബൈ ആരോഗ്യ അതോറിറ്റിയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലും  രോഗികൾക്ക് ആൻഡ്രോയ്ഡ് ടാബ്ലറ്റ് നൽകുന്നു. ആശുപത്രികളെ ‘സ്മാ൪ട്ട്’ ആക്കുന്നതിൻെറ ആദ്യഘട്ടമായാണ് ഓരോ കിടക്കക്കും ടാബ്ലറ്റ് നൽകുന്നതെന്ന് അതോറിറ്റി അറിയിച്ചു.
ഇതിൻെറ ആദ്യപടിയായി 3,000 ആൻഡ്രോയ്ഡ് ടാബ്ലറ്റുകൾ ഉടനെ വിതരണം ചെയ്യും.  അതോറിറ്റിക്ക് കീഴിലുള്ള 14 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്പെഷ്യാലിറ്റി സെൻററുകളിലും ആശുപത്രികളിലുമാണ് ഇവ വിതരണം ചെയ്യുക. റാഷിദ് ആശുപത്രിയിലെ 784 കിടക്കകൾ, ദുബൈ ആശുപത്രിയിലെ 712, ലതീഫ ആശുപത്രിയിലെ 448, ഹത്ത ആശുപത്രിയിലെ 119 കിടക്കകൾ ഇതിലുൾപ്പെടും.
രോഗികൾക്ക് സംതൃപ്തകരമായ ആശുപത്രിവാസം നൽകുകയാണ് ലക്ഷ്യമെന്ന്  ദുബൈ ആരോഗ്യ അതോറിറ്റി ഡയറക്ട൪ ജനറൽ ഇസ്സ അൽ മൈദൂ൪ പറഞ്ഞു. എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഇൻറ൪നെറ്റ്  കണക്ഷനും ഉറപ്പാക്കും. ഇതോടെ ടാബ്ലറ്റുകളിൽ രോഗികൾക്ക് ഇ മെയിലുകൾ പരിശോധിക്കാനും സോഷ്യൽ നെറ്റ്വ൪ക്ക് സൈറ്റുകൾ ഉപയോഗിക്കാനും പത്രം വായിക്കാനും മറ്റും സാധിക്കും. എല്ലാ രോഗികൾക്കും അവ൪ക്ക് ഇഷ്ടമുള്ള ടെലിവിഷൻ ചാനലുകൾ ടാബ്ലറ്റുകളിൽ കാണാൻ സാധിക്കും.
രോഗികൾക്ക് ഏറെ ഉപകാരപ്രദമായ നിരവധി സ്മാ൪ട് ഫോൺ അപ്ളിക്കേഷനുകൾ ഇതിനകം ദുബൈയിലെ ആരോഗ്യമേഖലയിൽ നടപ്പാക്കിയിട്ടുണ്ട്. ഹെൽത്ത് കാ൪ഡ് വിവരങ്ങൾ, പരിശോധനാ ഫലങ്ങൾ, രോഗിയുടെ രോഗം സംബന്ധിച്ച പൂ൪ണവിവരങ്ങൾ തുടങ്ങിയവ ഇങ്ങിനെ സ്മാ൪ട് ഫോണിൽ ലഭിക്കും. ഇത് ഡോക്ട൪ക്കും രോഗിക്കും ഒരേസമയം ലഭ്യമാണെന്ന് ഡയറക്ട൪ ജനറൽ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.