ബഹ്റൈനും ഫിലിപ്പൈന്‍സും ഉഭയകക്ഷി കരാറില്‍ ഒപ്പുവെച്ചു

മനാമ: ബഹ്റൈനും ഫിലിപ്പൈൻസും ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രശ്നങ്ങളിൽ യോജിച്ച് മുന്നോട്ട് നീങ്ങുന്നതിനായുള്ള ച൪ച്ചകൾക്ക് ഇടക്കിടെ യോഗങ്ങൾ ചേരാൻ തീരുമാനിച്ചതായും ഇരു രാജ്യങ്ങളിലെയും വിദേശ കാര്യ മന്ത്രിമാരായ ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽഖലീഫയും ദെൽ റൊസാരിയോയും വാ൪ത്താ സമ്മേളനത്തിൽ പറഞ്ഞു. അടുത്ത ഫെബ്രുവരിയിൽ മനിലയിൽ സംയുക്ത യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത യോഗത്തിൽ ഇപ്പോൾ പഠനത്തിലിരിക്കുന്ന നിരവധി കരാറുകളിൽ ഒപ്പുവെക്കും.
ഫിലിപ്പിനി സമൂഹം ബഹ്റൈൻെറ പുരോഗതിക്കായി ചെയ്യുന്ന സേവനങ്ങളെ ശൈഖ് ഖാലിദ് പ്രകീ൪ത്തിച്ചു. വിവിധ മേഖലകളിൽ ബന്ധം മെച്ചപ്പെടുത്താനും സഹകരണത്തിൻെറ പാത വെട്ടിത്തെളിക്കാനുമുള്ള കാര്യങ്ങൾ സംബന്ധിച്ച് ഫിലിപ്പൈൻസ് മന്ത്രിയുമായി ച൪ച്ച നടത്തിയതായും അദ്ദേഹം കൂട്ടിച്ചേ൪ത്തു. ഈജിപ്തിൽ സമാധാനം പുന:സ്ഥാപിക്കുന്നതിന് അവിടുത്തെ ഭരണകൂടത്തെ ലോക സമൂഹം പിന്തുണക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈജിപ്തിൻെറ സുസ്ഥിരത അറബ് രാജ്യങ്ങളുടെ മുഴുവൻ സുസ്ഥിരതയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ബഹ്റൈൻ എല്ലാ നിലക്കും ഈജിപ്ത് ഭരണകൂടത്തെ പിന്തുണക്കുന്നുണ്ട്. ബഹ്റൈൻ ഫിലിപ്പൈൻസിൻെറ ഏറ്റവും അടുത്ത സുഹൃത്താണെന്ന് ദെൽ റൊസാരിയോ പറഞ്ഞു. 60000ഓളം ഫിലിപ്പൈൻസുകാ൪ യാതൊരു പ്രശ്നവും നേരിടാതെ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അവരുടെ സുരക്ഷക്ക് ബഹ്റൈൻ ഭരണകൂടം എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈജിപ്തിലെ സംഭവവികാസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച മന്ത്രി അവിടെ സമാധാനപരമായ രാഷ്ട്രീയ പരിഹാരമുണ്ടാകുമെന്ന് പ്രത്യാശിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.