രാജാവിന്‍െറ ബ്രിട്ടന്‍ സന്ദര്‍ശനം വിജയം: അംബാസഡര്‍

മനാമ: ഭരണാധികാരി കിംഗ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ ബ്രിട്ടൻ സന്ദ൪ശനം വിജയകരമായിരുന്നുവെന്ന് ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡ൪ ഇയാൻ ലിൻസി പറഞ്ഞു. കഴിഞ്ഞ ദിവസം കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുമായി കൂടിക്കാഴ്ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രാജ്യങ്ങളുമായി അ൪ഥപൂ൪ണമായ സഹകരണം സാധ്യമാക്കാൻ ഹമദ് രാജാവിൻെറ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവ൪ത്തനങ്ങളിൽ പ്രിൻസ് സൽമാൻ സന്തോഷം പങ്കുവെച്ചു. ബഹ്റൈനും ബ്രിട്ടനും തമ്മിലുള്ള ബന്ധം ഇരു രാജ്യങ്ങളിലെയും ജനതയുടെ താൽപര്യത്തിന് അനുഗുണമായാണ് മുന്നോട്ട് നീങ്ങുന്നത്. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ രാജാവിൻെറ സന്ദ൪ശനം വഴി സാധ്യമായിട്ടുണ്ടെന്ന്  ഇരുവരും വിലയിരുത്തി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.