ഫുജൈറയില്‍ അഞ്ചു തടയണ കൂടി വരുന്നു

ഫുജൈറ: ഫുജൈറയിലെ സികംകം പ്രദേശത്ത് അഞ്ചു തടയണകളും ഒരുകനാലും നി൪മിക്കാൻ പദ്ധതി തയാറായി . 40 ദശലക്ഷം ദി൪ഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നി൪മാണം യു.എ.ഇ പൊതുമരാമത്ത് മന്ത്രാലയമാണ് നി൪വഹിക്കുന്നത് . അടുത്ത്തന്നെ ഇതിന് ടെണ്ട൪ ക്ഷണിക്കുമെന്നും ഒക്ടോബറിൽ നി൪മാണം തുടങ്ങുമെന്നും പൊതുമരാമത്ത് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ഡോ.അബ്ദുല്ല ബെലൈഫ് അൽനുഐമി പറഞ്ഞു. അടുത്തവ൪ഷം ഒക്ടോബറിൽ പൂ൪ത്തിക്കാനാണ് ഉദ്ദ്യേശിക്കുന്നത്.
 സികംകം പ്രദേശത്തെ മലവെള്ളപാച്ചിലിൽ നിന്ന് സംരക്ഷിക്കാൻ യു.എ.ഇ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻെറ പ്രത്യേക താല്പര്യപ്രകാരമാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
1996ലെ മഴക്കാലത്ത് ശക്തമായ മലവെള്ളപാച്ചിലിൽ ഇവിടെയുണ്ടായിരുന്ന തടയണ തക൪ന്നു ധാരാളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു . അത്പോലെ കഴിഞ്ഞവ൪ഷം ഈപ്രദേശത്ത് ശക്തമായ മഴയിലുണ്ടായ മലവെള്ളപാച്ചിലിൽ വീടുകളുടെയും കെട്ടിടങ്ങളുടെയും മതിലുകൾ തകരുകയും ഫുജൈറ ഫ്രീസോണിൽ വെള്ളംകയറി നാശനഷ്ടമുണ്ടാവുകയും ചെയ്തു. കുടാതെ ലേബ൪ക്യാമ്പിൽ വെള്ളംകയറിയതിനെതുട൪ന്ന് താമസക്കാരെ രാത്രി പൊലീസും അഗ്നിശമന സേനയും ചേ൪ന്ന് ഒഴിപ്പിക്കുകയായിരുന്നു .
കിഴക്കൻ മലനിരകളിലെ വലിയ പ്രദേശത്ത് പെയ്യുന്ന അര മണിക്കൂ൪ മാത്രമുള്ള ശക്തമായ മഴക്കുപോലും ഇവിടങ്ങളിൽ വലിയ നീ൪ച്ചാലുകൾ സൃഷ്ടിക്കാറുണ്ട്. പഴയ കാലങ്ങളിലെ ഈ ദുരിതത്തിന് പരിഹാരമായി നിരവധി തടയണകൾ നി൪മിച്ചിരുന്നു. ചെറുതും വലുതുമായ 40-ലേറെ തടയണകൾ കഴിഞ്ഞ 15 വ൪ഷത്തിനിടെ കെട്ടിയിട്ടുണ്ട് . കിഴക്കൻ തീരത്തെ ഏക ജല സാന്നിധ്യമുള്ള ഖോ൪ഫക്കാനിലെ  പഴയ വദിഷി തടയണ നല്ല മഴ കിട്ടാത്തത് കാരണം വറ്റി കൊണ്ടിരിക്കുകയാണ്. സികംകം പ്രദേശത്ത് നി൪മിക്കുന്ന പുതിയ തടയണകൾക്ക് ഫുജൈറയിലെ തന്നെ ഷരം,ബിദിയ പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലിൽ വീടുകളും മറ്റും തക൪ന്ന സ്ഥലത്ത് രണ്ടു വ൪ഷം മുമ്പ് രണ്ടു തടയണകളും  കനാലുകളും നി൪മിച്ചിരുന്നു. 38 ദശലക്ഷം ദി൪ഹമാണ് ഇതിന് ചെലവായത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.